TRENDING:

അരുവിക്കരയ്ക്ക് അഭിമാനമായി ഉഴമലയ്ക്കൽ; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി

Last Updated:

ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ജനകീയ വികസന മാതൃകകളിലൂടെയുമാണ് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണമികവിനും വികസന പ്രവർത്തനങ്ങൾക്കുമായി നൽകുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമായ 'സ്വരാജ് ട്രോഫി' ഇത്തവണ അരുവിക്കര നിയോജക മണ്ഡലത്തിലെ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനമാണ് ഉഴമലയ്ക്കൽ നേടിയത്.
സ്വരാജ് ട്രോഫി ഉഴമലയ്ക്കൽ പഞ്ചായത്തിന് 
സ്വരാജ് ട്രോഫി ഉഴമലയ്ക്കൽ പഞ്ചായത്തിന് 
advertisement

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന പഞ്ചായത്ത്, ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ജനകീയ വികസന മാതൃകകളിലൂടെയുമാണ് ഇത്തവണ ഒന്നാമതെത്തിയത്. പദ്ധതി വിഹിതം കൃത്യമായി വിനിയോഗിച്ചതും, ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നടപ്പിലാക്കിയ നൂതനമായ ഇടപെടലുകളുമാണ് ഉഴമലയ്ക്കലിനെ ഈ വലിയ നേട്ടത്തിന് അർഹമാക്കിയത്.

ഉഴമലയ്ക്കൽ പഞ്ചായത്തിൻ്റെ ഈ അഭിമാന നേട്ടത്തിൽ അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമവും ഉഴമലയ്ക്കൽ നിവാസികളുടെ പൂർണ്ണ സഹകരണവുമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് എംഎൽഎ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സേവനപ്രദാന രംഗത്തെ സുതാര്യതയും വേഗതയും ഉറപ്പാക്കുന്നതിനൊപ്പം മികച്ച അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിന് മൊത്തത്തിൽ മാതൃകയായ ഈ നേട്ടത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ്, മറ്റ് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അരുവിക്കരയ്ക്ക് അഭിമാനമായി ഉഴമലയ്ക്കൽ; മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി
Open in App
Home
Video
Impact Shorts
Web Stories