TRENDING:

ലോകത്തിലെ മികച്ച 20 'സീറോ വേസ്റ്റ് സിറ്റി'കളിൽ ഇടംപിടിച്ച് വർക്കല നഗരസഭ

Last Updated:

ഉറവിട മാലിന്യ സംസ്കരണം, ഹരിതകർമ്മ സേനയുടെ പ്രവർത്തനം, പ്ലാസ്റ്റിക് നിയന്ത്രണം എന്നിവയിലൂടെ വർക്കല കൈവരിച്ച ഈ ആഗോള നേട്ടം കേരളത്തിൻ്റെ മാലിന്യ സംസ്കരണ മാതൃകയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് യുഎൻ ഹാബിറ്റാറ്റും യുഎൻഇപിയും (UNEP) സംയുക്തമായി പുറത്തിറക്കിയ ലോകത്തിലെ മികച്ച 20 'സീറോ വേസ്റ്റ് സിറ്റി'കളുടെ പട്ടികയിൽ കേരളത്തിലെ വർക്കല മുനിസിപ്പാലിറ്റി ഇടംപിടിച്ചു. ഏഷ്യയിൽ നിന്ന് ഈ ആഗോള പട്ടികയിൽ ഇടം നേടിയ രണ്ട് നഗരങ്ങളിൽ ഒന്ന് വർക്കലയാണെന്നത് ഈ നേട്ടത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
ക്ലീൻ സിറ്റി ആയി വർക്കല
ക്ലീൻ സിറ്റി ആയി വർക്കല
advertisement

വർക്കലയുടെ ടൂറിസം സാധ്യതകൾക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഈ അംഗീകാരം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളം പിന്തുടരുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയ്ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമഗ്രമായ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നഗരസഭകളിൽ വർക്കല സ്ഥിരമായി മുൻപന്തിയിലുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും വ്യക്തമാക്കി.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുകയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് വർക്കലയിൽ ഫലപ്രദമായി നടപ്പിലാക്കുന്നത്. ഹരിതകർമ്മ സേനയുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ അജൈവ മാലിന്യങ്ങൾ നൂറ് ശതമാനവും ശേഖരിക്കാനും അവ ശാസ്ത്രീയമായി തരംതിരിച്ച് പുനചംക്രമണത്തിനായി കൈമാറാനും നഗരസഭയ്ക്ക് സാധിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങളും പൊതുയിടങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലെ ജാഗ്രതയുമാണ് വർക്കലയെ ഈ ആഗോള പട്ടികയിൽ എത്തിച്ചത്. പ്രശസ്തമായ ടൂറിസം കേന്ദ്രം എന്ന നിലയിൽ വലിയ അളവിൽ മാലിന്യം ഉള്ള ഇടമായിട്ടും, ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അത് മികച്ച രീതിയിൽ സംസ്കരിക്കാൻ സാധിച്ചത് ലോകത്തിന് തന്നെ മാതൃകയാണ്. മാലിന്യമുക്തമായ പരിസരവും കൃത്യമായ സംസ്കരണ രീതികളും വഴി ആഗോള ശ്രദ്ധ നേടാൻ സാധിച്ചത് കേരളത്തിൻ്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ലോകത്തിലെ മികച്ച 20 'സീറോ വേസ്റ്റ് സിറ്റി'കളിൽ ഇടംപിടിച്ച് വർക്കല നഗരസഭ
Open in App
Home
Video
Impact Shorts
Web Stories