TRENDING:

കിലോമീറ്ററുകൾ താണ്ടിയുള്ള നെട്ടോട്ടത്തിന് അന്ത്യം; വെളിയങ്കാല കുടിവെള്ള പദ്ധതി ഇനി യാഥാർത്ഥ്യം

Last Updated:

തിരുവനന്തപുരം പെരിങ്ങമ്മല വെളിയംകാല കുന്നിൽ താമസിച്ചിരുന്ന 42 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടിവെള്ളക്ഷാമം രൂക്ഷമായ ഒരു ഗ്രാമത്തിൻ്റെ ദൈന്യത പ്രമേയമാക്കിയ ഒരു സിനിമയായിരുന്നു ദിലീപ് നായകനായ 'സുന്ദരകില്ലാഡി'. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നുതന്നെയാണ് കുടിവെള്ളം എന്നത്. ഒരുപക്ഷേ ജലദൗർലഭ്യം ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്ക് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകണമെന്നില്ല.
കുടിവെള്ള പദ്ധതി
കുടിവെള്ള പദ്ധതി
advertisement

ഒരു തുള്ളി കുടിവെള്ളത്തിനായി വന്യമൃഗങ്ങൾ അലഞ്ഞു തിരിയുന്ന യൂക്കാലിസ്പ്റ്റസ് കാടുകളിൽ അതിരാവിലെ വലിയ പാത്രങ്ങളുമായി യാത്ര ചെയ്യുന്ന കുറേ അമ്മമാർ. കിലോമീറ്ററുകൾ താണ്ടി ചുമട്ടുവെള്ളം വീടുകളിലേക്ക് എത്തിച്ചതിനുശേഷം തുടങ്ങുന്ന  ദൈനംദിന ജോലികൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം പെരിങ്ങമ്മല വെളിയംകാല കുന്നിൽ താമസിച്ചിരുന്ന 42 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. ഇപ്പോൾ ഇവർക്ക് ആശ്വാസമായി വെളിയങ്കാല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായിരിക്കുകയാണ്. ഡി. കെ. മുരളി എംഎൽഎയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെളിയങ്കാല കുന്നിലെ സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ മനോഹരവും കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തെ ആയാസരഹിതമാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് ഉറപ്പ്. ഇതുകൂടാതെ നിരവധി കുടിവെള്ള പദ്ധതികളാണ് വാമനപുരം, പാലോട് ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതായി നിർമ്മിച്ചിട്ടുള്ളത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കിലോമീറ്ററുകൾ താണ്ടിയുള്ള നെട്ടോട്ടത്തിന് അന്ത്യം; വെളിയങ്കാല കുടിവെള്ള പദ്ധതി ഇനി യാഥാർത്ഥ്യം
Open in App
Home
Video
Impact Shorts
Web Stories