ആയിരവില്ലി ക്ഷേത്രം
വേറിട്ട ഒരു ആത്മീയ അന്തരീക്ഷം പകരാൻ കഴിയുന്ന ക്ഷേത്രം കൂടിയാണ് ആയിരവില്ലി ക്ഷേത്രം. വെള്ളാണിക്കൽ പാറ ഒരുക്കുന്ന ദൃശ്യഭംഗിക്കൊപ്പം അമ്പലം പകരുന്ന മനോഹരമായ പ്രാർത്ഥന അന്തരീക്ഷം കൂടിയാകുമ്പോൾ ഓരോ ഭക്തനും വേറിട്ട അനുഭവമാണ് ഈ ക്ഷേത്രം സമ്മാനിക്കുന്നത്.
ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ആയിരവില്ലി ക്ഷേത്രം. ഗോത്ര വർഗ്ഗക്കാരുടെ പാരമ്പര്യ രീതിയിലുള്ളതും തനതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ ഇവിടെ തുടർന്ന് വരുന്നു. വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാദേവീ ക്ഷേത്രം സമീപമുള്ള മറ്റൊരു ക്ഷേത്രമാണ്.
advertisement
ധാരാളമായി വെെഡൂര്യ ഖനനം പണ്ടുകാലങ്ങളിൽ നടന്നിരുന്ന പ്രദേശമായിരുന്നു വെള്ളാണിക്കൽ. വെള്ള മാണിക്ക്യക്കല്ലുകളുടെ നാട് എന്ന പഴമക്കാരുടെ വാമൊഴി പിന്നീട് വെള്ളാണിക്കൽ എന്നായി മാറുകയായിരുന്നു എന്നാണ് വിശ്വാസം.
ദിവസേന നിരവധി ഭക്തരെത്തുന്ന ക്ഷേത്രം ആണിത്. ക്ഷേത്ര നിർമ്മിതിക്കപ്പുറം ഇവിടത്തെ മനോഹരമായ അന്തരീക്ഷം തന്നെയാണ് എടുത്തു പറയേണ്ടത്.