പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നു.' മാദ്രെ 'എന്ന ഇറ്റാലിയൻ പദത്തിന്റെയും 'ദെ ദേവൂസ്' എന്ന പോർച്ചുഗീസ് പദങ്ങളുടെയും സമ്മിശ്ര രൂപമായ 'മാദ്രെ ദെ ദേവൂസ്' എന്ന നാമമാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം. കന്യകാമറിയത്തിന്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.
1942-ലാണ് ക്രിസ്തുരജന്റെ തിരുസ്വരൂപം ഇവിടെ സ്ഥാപിക്കുന്നത്. ഇടവകാംഗമായ റവ.ഫാ.സി.എം.ഹിലാരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ക്രിസ്തുരാജ സ്വരൂപം ഇടവകയ്ക്ക് സമർപ്പിച്ചത്.
advertisement
ആദ്യം ദേവാലയത്തിനകത്തായിരുന്ന തിരുസ്വരൂപം രണ്ടു വർഷത്തിനു ശേഷം അന്നത്തെ കൊച്ചി മെത്രാനായിരുന്ന റവ.ഡോ.ജോസ് അൽവെർനസ് ആണ് ഇപ്പോൾ തിരുസ്വരൂപം സ്ഥിതിചെയ്യുന്ന സ്ഥലത്ത്, വെഞ്ചരിച്ച് പ്രതിഷ്ഠ നടത്തിയത്. എല്ലാ വർഷവും ലത്തീൻ ആരാധന ക്രമവർഷത്തിലെ അവസന ഞായറഴ്ചയാണ് ക്രിസ്തരാജന്റെ രാജത്വത്തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് കേരളത്തിലെ ഒരു പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായാണ് വെട്ടുകാട് അറിയപ്പെടുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം വളരെ വിപുലമായാണ് ആഘോഷിക്കുന്നത്. കേരളത്തിന്റെ നാനാഭഗത്തുനിന്നും ജാതി മത ഭേതമന്യേ ആയിരക്കണക്കിന് തീർത്ഥാടകർ അന്നേ ദിവസം ഇവിടെ എത്താറുണ്ട്. കൂടാതെ എല്ലാ വെള്ളിയാഴ്ച്ചയും അനവധി പേർ അനുഗ്രഹം തേടി ഇവിടെ എത്തുന്നുമുണ്ട്.