advertisement

കാസർഗോഡ് വേടന്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കി

Last Updated:

ഡിസംബർ 29-നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. മകന്റെ മരണത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു ഇരുവരും.

News18
News18
കാസർകോട്: റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിനിടെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കി. പൊയ്നാച്ചി സ്വദേശികളായ വേണു​ഗോപാൽ, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഡിസംബർ 29-നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്. മകന്റെ മരണത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു ഇരുവരും. മകന്റെ അപ്രതീക്ഷിത മരണമാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ബേക്കിൽ ബീച്ച് ഫെസ്റ്റിൽ നടന്ന വേടന്റെ സം​ഗീത പരിപാടിക്കിടെയുണ്ടായ തിരക്കിനിടെയാണ് ശിവാനന്ദിനെ ട്രെയിനിടിച്ചത്. മം​ഗളൂരു ഭാ​ഗത്തേക്ക് പോവുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണ് വിവരം. പിന്നീട് ഇതുവഴി എത്തിയ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് സ്ഥലത്തുണ്ടായിരുന്നത്. ആളുകളെ കയറ്റിവിടുന്നതിൽ സംഘാടകരുടെ ഭാ​ഗത്ത് നിന്നും അനാസ്ഥ സംഭവിച്ചതായി വിവരമുണ്ട്. വേടൻ പരിപാടിക്കെത്താൻ വൈകിയതും തിരക്ക് കൂടാൻ കാരണമാവുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് വേടന്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കി
Next Article
advertisement
8 എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ ഇന്ത്യ ഇറാനുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്
8 എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ ഇന്ത്യ ഇറാനുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്
  • ഹോർമുസ് കടലിടുക്കിൽ আটകിയ എൽപിജി ടാങ്കറുകൾക്ക് സുരക്ഷിത പാത ഉറപ്പിക്കാൻ ഇന്ത്യ ഇറാനുമായി ചർച്ച നടത്തുന്നു

  • പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് പദ്ധതി തയ്യാറാക്കുന്നു.

  • ഇറാനിയൻ നാവികർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതോടെ ഇന്ത്യയിലെ എൽപിജി വിതരണം ഉടൻ പുനരാരംഭിക്കും.

View All
advertisement