പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി
- Published by:meera_57
- news18-malayalam
Last Updated:
അഞ്ചു ട്രെയിനുകൾ സ്ഥിരം സർവീസ് നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇതിൽ ഒരെണ്ണം പാലക്കാട് വരെ ദീർഘിപ്പിച്ചുകൊണ്ടുളളതാണ് ഉത്തരവ്
കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് ബിജെപി.
സ്‌പെഷൽ അല്ലെങ്കിൽ ഉത്സവകാല സർവീസുകളായിരുന്ന അഞ്ചു ട്രെയിനുകൾ സ്ഥിരം സർവീസ് നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫേസ് ബുക്കിൽ അറിയിച്ചു.
ഒരെണ്ണം പാലക്കാട് വരെ ദീർഘിപ്പിച്ചുകൊണ്ടുളളതാണ് ഉത്തരവ്. തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ്, കൊല്ലം - എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷന്‍ - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് എക്‌സ്പ്രസ്സ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.
advertisement
താൽക്കാലിക തീവണ്ടികൾ സ്ഥിരം ആക്കണമെന്ന് ആവശ്യപ്പെട്ടു താൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം എന്നദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന് പുതിയ ആറ് ട്രെയിനുകള്‍ അനുവദിച്ചിരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മലയാളികൾക്കുള്ള മോദിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
മാർച്ച് 16 മുതൽ ഈ ട്രെയിനുകളുടെ സേവനം ലഭ്യമാകും.
advertisement
1. എറണാകുളം - കോട്ടയം- കൊല്ലം- വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): എറണാകുളത്ത് നിന്ന് മാർച്ച് 18-നും വേളാങ്കണ്ണിയിൽ നിന്ന് മാർച്ച് 19-നും സ്ഥിര സർവീസ് ആരംഭിക്കുന്നു. എറണാകുളം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി , ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട,തെങ്കാശി, കടയനല്ലൂര്‍ , ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, വിരുദുനഗര്‍, മധുര,ദിണ്ടിഗല്‍ , തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.
advertisement
2. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതൽ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതൽ മംഗളൂരുവിൽ നിന്നും സ്ഥിര സർവീസായി ഓടും.
3. ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ്സ് മംഗളൂരു ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കുന്നതാണ്. വര്‍ക്കല ശിവഗിരി, കൊല്ലം,ശാസ്താം കോട്ട,കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണുര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.
advertisement
4. കൊല്ലം - കോട്ടയം- എറണാകുളം MEMU (66328/27): ആഴ്ചയിൽ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് മാർച്ച് 16 മുതൽ.ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം - എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 66327 എറണാകുളം ജംഗ്ഷന്‍ - കൊല്ലം മെമു പാസഞ്ചര്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും.പെരിനാട്, മണ്‍ട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി ,ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍,തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.
advertisement
5. ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് പ്രതിദിന എക്‌സ്പ്രസ്സ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.
6. മംഗളൂരു സെൻട്രൽ - പാലക്കാട് എക്സ്പ്രസ് (16610): മാർച്ച് 16 മുതൽ പാലക്കാട് വരെ ദീർഘിപ്പിച്ച് സ്ഥിര സർവീസ് ആരംഭിക്കുന്നു.
7. ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. തലശ്ശേരി, മാഹി, വടകര,പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 13, 2026 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി









