ആ സംഭവത്തിനു പിന്നാലെ തന്നെ അനീഷിന് കോളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് അനീഷ് പലപ്പോഴും ഫോണ്‍ തന്നെ ഓഫ് ചെയ്തിടുകയായിരുന്നു. മാധ്യമങ്ങളോടു പറഞ്ഞതുപോലെ തന്നെ മൊഴി നല്‍കാനാണോ എന്നാണു കഴിഞ്ഞ ദിവസം വന്ന ഒരു കോളിലെ സന്ദേശം. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹിനു നേരെയും കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്നിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
അതേസമയം കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവം നടന്നു അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹരികുമാര്‍ കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇയാള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
advertisement
നെയ്യാറ്റിൻകര കൊലപാതകം; പ്രതിയെക്കുറിച്ച് എംഎൽഎയ്ക്ക് അറിയാം: സെൽവരാജ്
ഇതിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.ജി.പി ശിപാര്‍ശ ചെയ്തു. കുടുംബത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചശേഷമെ അന്തിമ തീരുമാനമെടുക്കൂ. പ്രതിയെ പിടികൂടുന്നതിന് മുമ്പ് ദൃക്സാക്ഷിയുടെ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.