നെയ്യാറ്റിൻകര കൊലപാതകം; പ്രതിയെക്കുറിച്ച് എംഎൽഎയ്ക്ക് അറിയാം: സെൽവരാജ്
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ കുമാറിന്‍റെ കൊലപാതകത്തിൽ പ്രതിയെക്കുറിച്ച് സ്ഥലം എം എൽ എയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് മുൻ എംഎൽഎ ആർ സെൽവരാജ്.
പ്രതി ഹരികുമാറിനെക്കുറിച്ച് സ്ഥലം എംഎൽഎക്കും സിപിഎം ജില്ലാസെക്രട്ടറിക്കും വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സനൽ കുമാറിന് അപകടം ഉണ്ടായ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഹരികുമാർ സഞ്ചരിച്ച വെള്ള വാഹനം എംഎൽഎ കോട്ട് ഹോസ്റ്റലിലേക്ക് ആണ് പോയതെന്നും തുടർന്ന് എംഎൽഎയുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഒത്താശയോടെ ഒളിവിലേക്ക് പോവുകയായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്താൽ പ്രതി എവിടെ ഉണ്ടാകുമെന്ന് അറിയാൻ കഴിയുമെന്നും സെൽവരാജ് കുട്ടിച്ചേർത്തു.
advertisement
ഇന്നലെ ഹരികുമാർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് ഒപ്പിടാതെ കോടതിയിൽ സമർപ്പിക്കാൻ കഴിയില്ലെന്നും
ഇത് പൊലീസിന്‍റെ മൗനമാണ് വ്യക്തമാക്കുന്നത് എന്നും ആർ സെൽവരാജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകര കൊലപാതകം; പ്രതിയെക്കുറിച്ച് എംഎൽഎയ്ക്ക് അറിയാം: സെൽവരാജ്