സംസാരിക്കുന്നയാളുടെ ഇഷ്ടത്തിന് അനുസരിച്ചല്ലല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്ര സമ്മേളനത്തിൽ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി.വിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള ആക്രോശങ്ങളും വന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എസ്എഫ്ഐ മാർച്ചിനെ സിപിഎം ജില്ലാ കമ്മിറ്റി അനുകൂലിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അനിഷ്ട സംഭവം
advertisement
ഗൗരവമായി കണ്ട് സർക്കാർ കർക്കശമായ നിയമ നടപടികളിലേയ്ക്ക് കടന്നു. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പെൺകുട്ടികൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു.
Also Read-സ്വപ്ന വന്നതെല്ലാം കൺസുലേറ്റ് ജനറലിനൊപ്പം; 'ബിരിയാണി ചെമ്പ്' അറിഞ്ഞത് ആരോപണം വന്നപ്പോൾ: മുഖ്യമന്ത്രി
ഓഫീസ് ആക്രമിച്ച സംഭവം തെറ്റാണ്. ആരും അംഗീകരിച്ചില്ല. തെറ്റിനെ അംഗീകരിക്കുന്നുമില്ല. പാർട്ടിയു മുന്നണിയും സർക്കാരും എതിരായ നിലപാട് തന്നെയാണ് എടുത്തത്. പക്ഷേ, ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി. കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
അപലപിച്ച ശേഷവും വലിയ രീതിയിലുള്ള ആക്ര മണം നടത്തി. ഒരു അവസരം കിട്ടിപ്പോയി എന്ന രീതിയിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
