HOME /NEWS /Kerala / Rahul Gandhi Office attack| രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റ്; ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി

Rahul Gandhi Office attack| രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റ്; ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി

 സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി

സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി

സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: നിയമസഭാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നടപടിയാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി.

    സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന ബഹളവും കോലാഹലവുമാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. റൂൾ 50 സഭയിൽ വരാൻ പാടില്ലെന്ന രീതിയിൽ യു ഡി എഫ് തടസ്സപ്പെടുത്തി. എന്തിനെന്നു പോലും പറയാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി. അത് എന്തിനെന്നു പറഞ്ഞില്ല.

    Also Read-കറുപ്പണിഞ്ഞ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ജനാധിപത്യ അവകാശം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറായില്ല. നിയമസഭയ്ക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത നിലപാടാണിത്. നിയമസഭയ്ക്ക് അകത്ത് കാര്യങ്ങൾ പറയാതെ പുറത്ത് വന്ന് പറയുന്നതാണോ രീതി? വല്ലാത്ത അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്.

    നോട്ടീസ് കൊടുത്ത വിഷയം ഉന്നയിച്ചാൽ മറുപടി പൂർണമായും ഒഴിവാകണമെന്ന് യുഡിഎഫ് അഗ്രഹിച്ചു. സഭയിൽ ഉള്ള കാര്യങ്ങൾ പുറത്ത് വന്ന് അവർക്ക് സൗകര്യപ്രദമായ കാര്യങ്ങൾ അവതരിപ്പിച്ചു. ‌പ്രതിപക്ഷത്തിന്റെത് ഒളിച്ചോടുന്ന നിലപാടാണെന്നും സഭയിൽ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

    നാട്ടിൽ കലാപമുണ്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം. അത് സഭയിലും നടപ്പാക്കാൻ ശ്രമിച്ചു. സഭയിൽ പറയാതെ കാര്യങ്ങൾ പുറത്തു പറയുന്നതാണോ ശരി?

    രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എസ്എഫ്ഐ മാർച്ചിനെ സിപിഎം ജില്ലാ കമ്മിറ്റി അനുകൂലിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അനിഷ്ട സംഭവം

    ഗൗരവമായി കണ്ട് സർക്കാർ കർക്കശമായ നിയമ നടപടികളിലേയ്ക്ക് കടന്നു. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പെൺകുട്ടികൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തു.

    ഓഫീസ് ആക്രമിച്ച സംഭവം തെറ്റാണ്. ആരും അംഗീകരിച്ചില്ല. തെറ്റിനെ അംഗീകരിക്കുന്നുമില്ല. പാർട്ടിയു മുന്നണിയും സർക്കാരും എതിരായ നിലപാട് തന്നെയാണ് എടുത്തത്. പക്ഷേ, ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായി. കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

    അപലപിച്ച ശേഷവും വലിയ രീതിയിലുള്ള ആക്ര മണം നടത്തി. ഒരു അവസരം കിട്ടിപ്പോയി എന്ന രീതിയിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    പ്രതിപക്ഷ നേതാവിന്റെ പത്രമസമ്മേളനത്തിനിടയിലുണ്ടായ സംഭവങ്ങളും മുഖ്യമന്ത്രി വിമർശിച്ചു. സംസാരിക്കുന്നയാളുടെ ഇഷ്ടത്തിന് അനുസരിച്ചല്ലല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്. പത്ര സമ്മേളനത്തിൽ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി. കൈകൾ അറുത്തു മാറ്റുമെന്നും അണികൾ ആക്രോശിച്ചു. രണ്ടു രീതികളും സംസ്കാരവുമാണ് ഇവിടെ കണ്ടത്.

    രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്ക്രമണം ബിജെപിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു.

    രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ സിപിഎമ്മിനും സർക്കാറിനും പങ്കുണ്ടോ? ബിജെപി എംപി കൊടുത്ത പരാതിയിലാണ് നടപടി. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പറയുന്നതിൽ വ്യത്യസ്ഥ നിലപാടാണ് സിപിഎം സ്വീകരിച്ചത്.

    ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രസ്താവനയാണ് സിപിഎമ്മും സർക്കാരും നടത്തിയത്. വാളയാറിന് അപ്പുറം വേറെ നിലപാട് എന്നത് സർക്കാരിനോ സിപിഎമ്മിനോ ഇല്ല. കോൺഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും ഓരോ നിലപാടാണ്.

    സമാധാനപരമായി കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1983ൽ എ കെ ജി സെന്ററിൽ കോൺഗ്രസ് ബോംബ് എറിഞ്ഞു. 1991 ൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചു. പൊലീസ് വെടിവച്ചു. ഇതൊക്കെ കേരളത്തിൽ നടന്ന കാര്യങ്ങളാണ്. അന്ന് അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയാറായില്ല.

    രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴയുമായി ചെന്ന അടുത്ത നിമിഷം നടപടി വന്നു. അത് എൽഡിഎഫ് സംസ്കാരമാണ്. ധീരജിന്റെ കൊലപാതകം എല്ലാർക്കും വേദനയുണ്ടാക്കി. അന്ന് എന്തായിരിന്നു കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ പ്രതികരണം? ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്നായിരുന്നു പ്രതികരിച്ചത്.

    വയനാട്ടിലെ ദേശാഭിമാനി ഓഫീസ് അക്രമണത്തെ കോൺഗ്രസിലെ ആരെങ്കിലും തള്ളി പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ര സമ്മേളനത്തിൽ ചോദ്യങ്ങളെ ഭയപ്പെടുന്നു, നിയമസഭയിൽ മറുപടി ഭയപ്പെടുന്നു. രാഷ്ട്രീയ പാപ്പരത്തം, കോൺഗ്രസിന് വന്നു ചേർന്നു.

    First published:

    Tags: Chief minster Pinarayi Vijayan, Rahul Gandhi office attack