Pinarayi Vijayan|സ്വപ്ന വന്നതെല്ലാം കോൺസലേറ്റ് ജനറലിനൊപ്പം; 'ബിരിയാണി ചെമ്പ്' അറിഞ്ഞത് ആരോപണം വന്നപ്പോൾ: മുഖ്യമന്ത്രി
Pinarayi Vijayan|സ്വപ്ന വന്നതെല്ലാം കോൺസലേറ്റ് ജനറലിനൊപ്പം; 'ബിരിയാണി ചെമ്പ്' അറിഞ്ഞത് ആരോപണം വന്നപ്പോൾ: മുഖ്യമന്ത്രി
ബിരിയാണി ചെമ്പ് ആരോപണം വന്നപ്പോഴാണ് താൻ അറിഞ്ഞതെന്നും മുഖ്യമന്ത്രി.
Last Updated :
Share this:
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ (Swapna Suresh)ആരോപണങ്ങളെ വീണ്ടും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ (Pnarayi Vijayan). തെരഞ്ഞെടുപ്പിന് മുൻപ് കെട്ടിപ്പൊക്കിയ സംഭവങ്ങളാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. അന്ന് തന്നെ അത് തകർന്നു തരിപ്പണമായി. തിരുവനന്തപുരത്ത് പ്രതസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അന്വേഷണ ഏജൻസിക്ക് എന്തെങ്കിലും കണ്ടെത്താൻ ആയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുടുംബത്തിന് എതിരായ ആരോപണം നന്നായി തപ്പുകൊട്ടിക്കൊടുക്കുന്നു. അതുകൊണ്ടൊന്നു തകരുന്നതല്ല തന്റെ പൊതു ജീവിതം. ബിരിയാണി ചെമ്പ് ആരോപണം വന്നപ്പോഴാണ് താൻ അറിഞ്ഞതെന്നും മുഖ്യമന്ത്രി.
സ്വപ്ന വന്നതെല്ലാം കോൺസലേറ്റ് ജനറലിനൊപ്പമാണ്. അവർ വന്ന ഘട്ടത്തിലൊക്കെ കോൺസുലേറ്റ് ജനറൽ ഉണ്ടായിരുന്നു. ഇത് നേരത്തേ താൻ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.