TRENDING:

ആലപ്പുഴ‍ നഗരസഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി CPM

Last Updated:

അച്ചടക്കം ലംഘിച്ച്‌ പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
advertisement

നെഹ്റു ട്രോഫി വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ച്‌ പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന.

Also Read ആലപ്പുഴ‍ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മില്‍ തർക്കം: ജയമ്മയ്ക്കായി പ്രകടനം

പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൗണ്‍സിലര്‍ സൗമ്യ രാജുവിനെ നഗരസഭാ അധ്യക്ഷയാക്കിയതിലായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന് നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു.

advertisement

പ്രശ്‌ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. അധ്യക്ഷയെ തെരഞ്ഞെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ‍ നഗരസഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി CPM
Open in App
Home
Video
Impact Shorts
Web Stories