• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ‍ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മില്‍ തർക്കം: ജയമ്മയ്ക്കായി പ്രകടനം

ആലപ്പുഴ‍ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മില്‍ തർക്കം: ജയമ്മയ്ക്കായി പ്രകടനം

പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്.

News18 malayalam

News18 malayalam

  • Share this:
    ആലപ്പുഴ: നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. സൗമ്യ രാജിനെ (ഇന്ദു) അധ്യക്ഷയാക്കാനാണു പാർട്ടി തീരുമാനം. മുതിർന്ന പാർട്ടി പ്രവർത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. അതേസമയം, വോട്ടെടുപ്പിൽ പാർട്ടി നിർദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിർദേശം ചെയ്തു. സൗമ്യ രാജിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു.

    പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

    Also Read സി.പി.എം വിമതന്‍ പിന്തുണച്ചു; മാവേലിക്കര നഗരസഭയിൽ യു.ഡി.എഫ് ഭരണം

    പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്.

    പ്രശ്‌ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
    Published by:Aneesh Anirudhan
    First published: