TRENDING:

വള്ളംമറിഞ്ഞ് സഹോദരങ്ങളെടക്കം മൂന്നു പേർ മരിച്ചു; മരിച്ചത് പിറന്നാൾ കേക്കുമായി പോയവർ

Last Updated:

സംഭവം കൊച്ചിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പിറന്നാൾ കേക്കുമായി പോവുകയായിരുന്ന രണ്ടു സഹോദരങ്ങളടക്കം മൂന്നു പേർ വള്ളംമറിഞ്ഞ് മരിച്ചു. കോന്തുരുത്തി തേവര കായലിൽ തിങ്കളാഴ്ച വൈകുന്നേരമാന് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. നെട്ടൂർ ബീന മനസ്സിൽ നവാസിന്റെയും ഷാമിലയുടേയും മക്കളായ ആഷ്ന, 22, ആദിൽ, 18, എന്നിവരാണ് മരിച്ച സഹോദരങ്ങൾ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇവർക്കൊപ്പമുണ്ടായിരുന്ന കോന്തുരുത്തി മണലിൽ പോളിനെയും ഹണിയുടെ യും മകൻ എബിൻ പോൾ,20, ആണ് മൂന്നാമൻ.

എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് തദേവൂസിന്റെ മകൻ പ്രവീൺ ആണ് രക്ഷപ്പെട്ടത്. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയജലപാത മൂന്നിന് സമീപമാണ് വഞ്ചി മറിഞ്ഞത്. ഇവിടം മുതൽ നിലയില്ലാ ഭാഗമാണ്. എന്നാൽ പ്രവീൺ മുങ്ങിതാഴാതെ നീന്തി. നെട്ടൂർ സ്വദേശി പനക്കൽ പൗലോസ് എന്നയാളാണ് രക്ഷപ്പെടുത്തിയത്. പനങ്ങാട് പോലീസും, ഫോർട്ടു കൊച്ചി, ഗാന്ധിനഗർ ഫയർ സ്റ്റേഷൻ, സ്കൂബ ഡൈവിംഗ് സംഘവും ഉടൻതന്നെ തിരച്ചിൽ തുടങ്ങിയിരുന്നു.

advertisement

ആഷ്‌ലിയുടെ മൃതദേഹമാണ് സ്കൂബ ഡൈവിംഗ് സംഘം ആദ്യം കണ്ടെത്തിയത്. ഒന്നര മണിക്കൂറിൽ തന്നെ മൃതദേഹങ്ങൾ കണ്ടെത്തി. മറിഞ്ഞ വള്ളം കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ആഷ്‌നയും ആദിലും വീട്ടിൽ നിർമ്മിച്ചതായിരുന്നു കേക്ക്. തുരുത്തിൽ നിന്ന് ഫൈബർ വെള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. പെരുമ്പാവൂർ നാഷണൽ കോളേജിൽ ബിഎഡ് വിദ്യാർഥിനിയാണ് ആഷ്ന. ആദിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിയാണ്. കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് എബിൻ.

advertisement

Also read: കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് 66,500 രൂപ തട്ടിയെടുത്തു

കണ്ണൂര്‍: കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽനിന്ന് 66,500 രൂപ അജ്ഞാതൻ തട്ടിയെടുത്തു. പരിയാരത്തെ  ഓട്ടോമൊബൈൽ വർക്‌ഷോപ്പിലെ ജീവനക്കാരനായ രാംപുർ സ്വദേശി  റാസ അഹമ്മദിന്റെ പണമാണ് തട്ടിയെടുത്തത്.

വർക്ക്ഷോപ്പിലെ ഉടമയായ രഘുവിനെ ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. കാർ കേടായിട്ടുണ്ട് ഒന്നും അടിയന്തരമായി നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ കട ഉടമ ജീവനക്കാരന്റെ നമ്പർ കൊടുത്തു.

advertisement

ഫോൺ വിളിച്ച ആളോട് താൻ നിലമ്പൂരിൽ ആണെന്നും വർക്ക്ഷോപ്പിലെ ജീവനക്കാരനായ റാസ് അഹമ്മദിനെ ബന്ധപ്പെട്ടാൽ മതി എന്നുമാണ് രഘു പറഞ്ഞത്. തുടർന്ന് തട്ടിപ്പുകാരൻ വർഷോപ്പ് ജീവനക്കാരൻ വിളിച്ചു. ഗൂഗിൾ പേ വഴി 40,000 രൂപ അയക്കുന്നുണ്ടെന്നും അതിൽ നിന്ന് പത്തായിരം രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പണം അയ്ക്കുന്നതിനായി ആയി റാസ അഹമ്മദ് തൻറെ ഗൂഗിൾ പേ അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്തു. അല്പസമയത്തിനുള്ളിൽ ഫോൺ ഹാങ്ങ് ആയി . പിന്നീട് ഫോൺ ഓന്നാക്കി  നോക്കിയപ്പോഴാണ് പണം നഷ്ടമായ സന്ദേശം ലഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വള്ളംമറിഞ്ഞ് സഹോദരങ്ങളെടക്കം മൂന്നു പേർ മരിച്ചു; മരിച്ചത് പിറന്നാൾ കേക്കുമായി പോയവർ
Open in App
Home
Video
Impact Shorts
Web Stories