കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് 66,500 രൂപ തട്ടിയെടുത്തു

Last Updated:

തൻറെ നാട്ടിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങണം എന്ന ആഗ്രഹത്തോടെ റാസ അഹമ്മദ് സ്വരൂപിച്ച പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽനിന്ന് 66,500 രൂപ അജ്ഞാതൻ തട്ടിയെടുത്തു. പരിയാരത്തെ  ഓട്ടോമൊബൈൽ വർക്‌ഷോപ്പിലെ ജീവനക്കാരനായ രാംപുർ സ്വദേശി  റാസ അഹമ്മദിന്റെ പണമാണ് തട്ടിയെടുത്തത്.
വർക്ക്ഷോപ്പിലെ ഉടമയായ രഘുവിനെ ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. കാർ കേടായിട്ടുണ്ട് ഒന്നും അടിയന്തരമായി നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ കട ഉടമ ജീവനക്കാരന്റെ നമ്പർ കൊടുത്തു.
ഫോൺ വിളിച്ച ആളോട് താൻ നിലമ്പൂരിൽ ആണെന്നും വർക്ക്ഷോപ്പിലെ ജീവനക്കാരനായ റാസ് അഹമ്മദിനെ ബന്ധപ്പെട്ടാൽ മതി എന്നുമാണ് രഘു പറഞ്ഞത്. തുടർന്ന് തട്ടിപ്പുകാരൻ വർഷോപ്പ് ജീവനക്കാരൻ വിളിച്ചു. ഗൂഗിൾ പേ വഴി 40,000 രൂപ അയക്കുന്നുണ്ടെന്നും അതിൽ നിന്ന് പത്തായിരം രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
പണം അയ്ക്കുന്നതിനായി ആയി റാസ അഹമ്മദ് തൻറെ ഗൂഗിൾ പേ അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്തു. അല്പസമയത്തിനുള്ളിൽ ഫോൺ ഹാങ്ങ് ആയി . പിന്നീട് ഫോൺ ഓന്നാക്കി  നോക്കിയപ്പോഴാണ് പണം നഷ്ടമായ സന്ദേശം ലഭിച്ചത്.
ആദ്യം 40,000രൂപയും യും പിന്നീട് 20,000 രൂപയും യും ഒടുവിൽ 6500 രൂപയും അക്കൗണ്ടിൽ നിന്ന് പോയതായാണ്  സന്ദേശം ലഭിച്ചത്. പണം എങ്ങനെ നഷ്ടമായി എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
advertisement
തൻറെ നാട്ടിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങണം എന്ന ആഗ്രഹത്തോടെ റാസ അഹമ്മദ് സ്വരൂപിച്ച പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്. പരാതി പ്രകാരം പരിയാരം പോലീസ് കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. തൻറെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടമായ അവസ്ഥയിലാണ് ഇപ്പോൾ റാസ അഹമ്മദ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് 66,500 രൂപ തട്ടിയെടുത്തു
Next Article
advertisement
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
  • ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഇ ഡി നോട്ടീസ് നൽകും.

  • ഇ ഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം.

  • ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് ഇ ഡി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

View All
advertisement