TRENDING:

മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

തൃശ്ശൂർ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ മൂവരും തേൻചേർത്ത് കഴിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി:ഇടുക്കി ചിത്തിരപുരത്ത് സ്വകാര്യ ഹോംസ്റ്റേയില്‍ മദ്യം കഴിച്ച മൂന്ന്പര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഒരാളുടെ കാഴ്ചശക്തി കുറഞ്ഞു. ഹോംസ്റ്റേ ഉടമ തങ്കപ്പന്‍, ഇയാളുടെ ഡ്രൈവര്‍ ജോബി, ഇവിടെ താമസിക്കാനെത്തിയ തൃശൂര്‍ സ്വദേശി മനോജ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കളര്‍ ചേര്‍ത്ത വ്യാജമദ്യമാണ് കഴിച്ചതെന്ന് ഹോംസ്റ്റേ ഉടമയുടെ സഹോദരന്‍റെ വെളിപ്പെടുത്തല്‍.
advertisement

തൃശൂര്‍ സ്വദേശിയായ മനോജ് ഞായറാഴ്ചയാണ് ചിത്തിരപുരത്തെ തങ്കപ്പന്‍റെ ഹോംസ്റ്റേയിലെത്തി തങ്ങിയത്. ഇയാള്‍ കൊണ്ട് വന്ന മദ്യം തങ്കപ്പനും ഡ്രൈവര്‍ ജോബിയ്ക്കുമൊപ്പം തേനിൽ ചേർത്ത്  കഴിക്കുകയും ചെയ്തു. ഇതിന് ശേഷം തൃശൂരിലേയ്ക്ക് മടങ്ങിയ മനോജിന് കണ്ണിന് കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലെത്തുകയായിരുന്നു.

ഇന്നലെ തന്നെ തങ്കപ്പനും ജോബിയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. തങ്കപ്പനും, ജോബിയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലും, മനോജ് അങ്കമാലിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.

advertisement

മനോജ് കൊണ്ടുവന്നത് കളര്‍ ചേര്‍ത്ത വ്യാജമദ്യമായിരുന്നെന്നും ഇത് കഴിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തങ്കപ്പന്‍റെ സഹോദരന്‍ ഷൈനു പറഞ്ഞു. വിഷബാധയേല്‍ക്കാന്‍ കാരണം വ്യാജമദ്യമാണെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ്, പൊലീസ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. താല്‍ക്കിലമായി ഹോംസ്റ്റേ പൊലീസ് സീല്‍ചെയ്തു.

എക്സൈസ്‍ സി ഐ എസ് ഷിജു, റെയിഞ്ച് ഇന്‍സ്പെക്ടര്‍ വി വിജയകുമാര്‍, വെള്ളത്തൂവല്‍ എസ് ഐ എം കെ ഷമീര്, എ എസ് ഐ സി വി ഉലഹന്നാന്‍, അശോകന്‍ എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories