വ്യാജമദ്യ ദുരന്തം: അസമിൽ 66 മരണം

News18 Malayalam
Updated: February 23, 2019, 10:00 AM IST
വ്യാജമദ്യ ദുരന്തം: അസമിൽ 66 മരണം
  • Share this:
ഗുവഹത്തി : അസമിൽ വ്യാജമദ്യം കഴിച്ച് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 66 മരണം. ഗൊലാഘട്ട് ജില്ലയിൽ നിന്ന് മാത്രമാണ് 39 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരവാസ്ഥയിൽ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗുവാഹത്തിയിൽ നിന്ന് 310 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൽമാറ തേയില പ്ലാന്റേഷൻ ജീവനക്കാരാണ് മരിച്ചവരിലേറെയും. രണ്ടാഴ്ച മുൻപ് യുപിയിൽ വിഷമദ്യ ദുരന്തത്തിൽ നൂറിലേറെ പേർ‌ മരിച്ചിരുന്നു. അതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് അടുത്ത ദുരന്ത വാർത്തയെത്തുന്നത്.

Also Read-ഉത്തര്‍പ്രദേശ് മദ്യദുരന്തം: 90 മരണം; 30 പേര്‍ പിടിയില്‍

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികൾ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തേയിലത്തോട്ടത്തിന് സമീപം പ്രവർത്തിക്കുന്ന പ്രാദേശിക മദ്യ നിര്‍മ്മാണ ഫാക്ടറി ഉടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജമദ്യം എത്തിച്ച കൂടുതൽ പേർക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

പത്ത് മുതൽ ഇരുപത് വരെ രൂപയ്ക്കാണ് മേഖലയിൽ മദ്യം വിറ്റതെന്നാണ് പറയപ്പെടുന്നത്. ദുരന്തത്തെ തുടർന്ന് സൽമാറയിലെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നുമാണ് ഗൊലഘട്ട് ഡെപ്യൂട്ടി കമ്മീഷണർ ധിരൻ ഹസാരിക അറിയിച്ചിരിക്കുന്നത്.

First published: February 23, 2019, 9:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading