ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും വിജ്ഞാന വികസന സദസ്സ് നടന്നുവരികയാണ്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എം രാജന്റെ നിർദേശപ്രകാരംഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ പന്നിയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു.
advertisement
Summary: Three people were injured when a wild boar charged into a public gathering at the MG Memorial Library in Chayoth, Kasaragod. The incident occurred during the concluding session of the "Vignana Vikasana Sadas," an educational program organized by the Library Council.The injured include Library Secretary P. Baburajan Master and members Appu Master and V. Ajith. They are currently receiving treatment at a private hospital.
