TRENDING:

പൊൻകുന്നത്ത് വാഹനാപകടം; മൂ​ന്നു മ​രണം​, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രുക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പൊൻകുന്നം - പാല റോഡിൽ ഇ​ള​ങ്ങു​ളത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ഇളങ്ങുളം എസ്.എൻ.ഡി.പി ഗുരു മന്ദിരത്തിന്റെ സമീപത്തു വച്ചാണ് ബസും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ മ​ണ​ർ​കാ​ട് സ്വ​ദേ​ശി കിഴക്കേപറമ്പിൽ സു​കു​മാ​ര​ൻ, ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി ഉ​ല്ലാ​സ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
advertisement

നഷ്ടം: ജെറ്റ് എയർവേയ്സ് കൊച്ചിയിലേക്കുള്ള സർവീസ് നിർത്തുന്നു

തിങ്കളാഴ്ച വൈകിട്ട് 7.20 നായിരുന്നു അപകടം നടന്നത്. പൊൻകുന്നത്ത് നിന്നും പാലായിലേക്ക് പോവുകയായിരുന്ന നിരപ്പേൽ ബസ്സും, എതിർ ദിശയിൽ നിന്നും വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. ആപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊൻകുന്നം പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊൻകുന്നത്ത് വാഹനാപകടം; മൂ​ന്നു മ​രണം​, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രുക്ക്