നഷ്ടം: ജെറ്റ് എയർവേയ്സ് കൊച്ചിയിലേക്കുള്ള സർവീസ് നിർത്തുന്നു

Last Updated:
ദുബായ് : കൊച്ചിയിലേക്കുള്ള സര്‍വീസ് നിർത്താനൊരുങ്ങി ജെറ്റ് എയർവേയ്സ്. പ്രതിദിന സർവീസാണ് നിർത്തലാക്കുന്നത്. ഇതിന് മുന്നോടിയായി ഷാര്‍ജയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകൾ നിര്‍ത്തിവച്ചു. ഫെബ്രുവരി പത്ത് മുതൽ ഇനിയൊറയിപ്പുണ്ടാകുന്നത് വരെ കൊച്ചിയിലേക്ക് സർവീസുണ്ടാകില്ലെന്ന് വിവിധ ഏജന്‍സികളെ അറിയിച്ചു.
ഷാർജ-കൊച്ചി സർവീസ് കൂടി അവസാനിപ്പിക്കുന്നതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയർവേയ്സ് നിർത്തിയിരിക്കുകയാണ്. നേരത്തെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസും ഇവർ നിർത്തലാക്കിയിരുന്നു.
ദക്ഷിണേന്ത്യൻ സർവീസുകൾ നഷ്ടത്തിലായതിനാൽ ഇങ്ങോട്ടുള്ള എല്ലാ സര്‍വീസുകളും നിർത്തിവക്കാൻ ആലോചനയുള്ളതായും സൂചനകളുണ്ട്. എന്നാൽ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുള്ള കമ്പനിയുടെ ഈ നീക്കം ജനങ്ങളെ വളരെയധികം വലയ്ക്കുമെന്നത് വ്യക്തമാണ്.
നിലവിൽ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് യാത്രയുടെ പത്ത് ദിവസം മുൻപോ ശേഷമോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകും. അതേസമയം ഒരിക്കൽ മാറ്റിയ തീയതിയിൽ വീണ്ടും മാറ്റം ഉണ്ടായാൽ പിഴ ഈടാക്കുംപുതുക്കിയ യാത്രാ തീയതിയിൽ വിമാനം ഇല്ലെങ്കിൽ മുംബൈ വഴിയോ ഡൽഹി വഴിയോ പോകാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നഷ്ടം: ജെറ്റ് എയർവേയ്സ് കൊച്ചിയിലേക്കുള്ള സർവീസ് നിർത്തുന്നു
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement