TRENDING:

Suspension| മദ്യലഹരി; അപമര്യാദയായി പെരുമാറി; വാഹനാപകടം; കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 10 ദിവസത്തിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Last Updated:

10 ദിവസത്തിനിടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മോശം പെരുമാറ്റത്തിന് സസ്പെൻഡ് ചെയ്യേണ്ടിവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഉദ്യോഗസ്ഥരുടെ  പെരുമാറ്റം വിവാദമായത്. ഏറ്റവുമൊടുവിൽ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതിന് ഇരയായത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ. ഇതോടെ 10 ദിവസത്തിനിടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മോശം പെരുമാറ്റത്തിന് സസ്പെൻഡ് ചെയ്യേണ്ടിവന്നത്.
advertisement

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷിനോട് അപമര്യാദയായി പെരുമാറിയതിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സിബി തോമസിനെതിരെ ആണ് പഞ്ചായത്ത് കമ്മിറ്റി നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞമാസം 24 ഇയാൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി സീൽ എടുത്തുകൊണ്ടു പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രജീഷിനോട് അപമര്യാദയായി പെരുമാറിയത് എന്ന് അവർ ചൂണ്ടിക്കാട്ടി. മദ്യപിച്ച ശേഷമാണ് സിബി തോമസ് അപമര്യാദയായി പെരുമാറിയത് എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഇയാൾ മുൻപും പല ദിവസങ്ങളിലും മദ്യപിച്ച് ഓഫീസിൽ എത്തിയിരുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

advertisement

മദ്യപിച്ചെത്തിയ ശേഷം ജീവനക്കാരോടും ബ്ലോക്ക് അംഗങ്ങളോടും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു എന്നാണ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി കാത്തിരിക്കുകയായിരുന്നു അജിത റെജീഷ്.

രണ്ടു ദിവസം മുൻപാണ് മറ്റൊരു സംഭവം ഉണ്ടായത്. ഡ്രൈവർ മദ്യലഹരിയിൽ വണ്ടി ഓടിച്ചു ഇതിനെത്തുടർന്ന്  ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം അപകടത്തിൽ പെട്ടിരുന്നു. ഈ സംഭവത്തിൽ ഡ്രൈവർ വിജയകുമാർ, വാഹനത്തിലുണ്ടായിരുന്ന ജോയിന്റ് ബി ഡി ഓ നാസർ എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് സസ്പെൻഡ് ചെയ്തത്. സംഭവത്തെ തുടർന്ന് മദ്യലഹരിയിൽ വാഹനമോടിച്ചതിന് ഡ്രൈവർ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ജോയിന്റ് ബി ഡി ഓ നാസറിന് പരിക്കേട്ടിരുന്നു. ഇയാളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് നടപടി എടുത്തത്.

advertisement

Also Read- FOCUS| അഭിപ്രായം പറഞ്ഞതിന് അധ്യാപകനോട് വിശദീകരണം ചോദിച്ചു; സംഭവം കേരളത്തിൽ തന്നെ

ഒമ്പതാം തീയതി വൈകിട്ട് വൈകിട്ട് നാല് മണിയോടെ എരുമേലി റൂട്ടിൽ കരിനിലത്താണ് അപകടം ഉണ്ടായത്. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന വാഹനം കവലയിലെ റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യത്തിനാണ് മറ്റു വാഹനങ്ങളിൽ ഇടിക്കാതിരുന്നത് എന്ന് പൊലീസ് പറയുന്നു. ഏതായാലും അലക്ഷ്യമായി വാഹനമോടിച്ച് നടക്കം ഡ്രൈവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

advertisement

മദ്യലഹരിയിൽ ജോലിസമയത്ത് ഉദ്യോഗസ്ഥർ എത്തുന്നത്  ഓഫീസിൽ സേവനം തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങളെയും ബാധിച്ചിട്ടുണ്ട്.  മുൻപും മദ്യലഹരിയിൽ എത്തിയിട്ടും ശക്തമായ നടപടി എടുക്കാത്തത് വിമർശനത്തിന് കാരണമായി. മുൻപ് നടപടിയെടുത്തിരുന്നു എങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്റിനെതിരെ അടക്കം മോശം പെരുമാറ്റവും ആയി രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുമായി ബ്ലോക്ക് പഞ്ചായത്ത് രംഗത്ത് വന്നത്. ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയാൽ  നടപടി ഇനിയും സ്വീകരിക്കുമെന്ന്   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suspension| മദ്യലഹരി; അപമര്യാദയായി പെരുമാറി; വാഹനാപകടം; കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 10 ദിവസത്തിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories