TRENDING:

Drowned | സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മുങ്ങിമരിച്ചത് മൂന്നുപേർ; അപകടത്തിൽപ്പെട്ടത് രണ്ടു കുട്ടികളും വയോധികയും

Last Updated:

കോഴിക്കോട് ജില്ലയിൽ രണ്ടു പേരും കോട്ടയം ജില്ലയിൽ ഒരാളുമാണ് മരിച്ചത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്/കോട്ടയം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു പേർ മുങ്ങിമരിച്ചു. രണ്ടു കുട്ടികളും ഒരു വയോധികയുമാണ് വ്യത്യസ്ത സംഭവങ്ങളിൽ മുങ്ങിമരിച്ചത്. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് വയോധിക മുങ്ങിമരിച്ചത്. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. കോട്ടയം കോട്ടയം പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിലാണ് (16) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സംഭവത്തിൽ നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ മുങ്ങിമരിച്ചത് മുടവന്തേരിയിലെ കൊയ്യ ലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ്.
advertisement

മുക്കം കൊടിയത്തൂരില്‍ ഇന്നലെ രാത്രിമുതല്‍ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രാത്രി പത്തുമണിവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പുഴയോരത്തെ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ വീണാണ് പതിമൂന്ന് വയസുകാരൻ മരിച്ചത്. മുടവന്തേരിയിലെ കൊയ്യ ലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വടകരയിലേക്കും മാറ്റുന്നതിനിടയിൽ മരണമടയുകയായിരുന്നു. ഒഴുക്കിൽ പെട്ട രണ്ടാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

advertisement

കോട്ടയം പനച്ചിക്കാട് തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയയപ്പോഴാണ് പരുത്തുംപാറ സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. അഖിലിനൊപ്പം കുളിക്കാൻ ഇറങ്ങിയ നാലു കുട്ടികളും നീന്തി രക്ഷപെടുകയായിരുന്നു.

എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർഥിയായ അഖിൽ. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അഖിൽ കടവിൽ കുളിക്കാൻ ഇറങ്ങിയത്. ഇവർ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട അഖിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.

advertisement

തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിങ്ങവനം, വാകത്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു; അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം

അട്ടപ്പാടിയിൽ പാമ്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പുതുർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സതീഷ് മരിച്ചത്. കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ സതീഷിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.

advertisement

Also Read- ഇറച്ചിക്കടയിൽനിന്ന് വാങ്ങിയ കോഴിയിൽ പുഴു; കട അടപ്പിച്ചു

ഇന്ന് രാവിലെയാണ് സംഭവം. പാമ്ബു കടിയേറ്റ യുവാവിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, പാമ്പുകടിയേറ്റതാണെന്ന് പറഞ്ഞെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ നിന്ന് സ​തീ​ഷി​ന് ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നാണ് ബന്ധുക്കൾ പറയുന്നത്. അധികൃതര്‍ക്കെതിരെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ യുവാവിന് വിദഗ്ധ ചികിത്സ നൽകിയെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പുകടിയേറ്റതിന്‍റെ ലക്ഷണമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Drowned | സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മുങ്ങിമരിച്ചത് മൂന്നുപേർ; അപകടത്തിൽപ്പെട്ടത് രണ്ടു കുട്ടികളും വയോധികയും
Open in App
Home
Video
Impact Shorts
Web Stories