ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷൻ. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷൻ പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത മുഹമ്മദ് റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാൽ ശ്രമം വിഫലമായി.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മുഹമ്മദ് റോഷൻ. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അർഷക് അലിയാണ് സഹോദരൻ.
advertisement
മറ്റൊരു സംഭവത്തിൽ ജനുവരി എട്ടിന് ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലത്ത് മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്.
Also Read- സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടി; കണ്ണൂരിൽ ക്ഷേത്രദർശനത്തിനെത്തിയ ആൾ മുങ്ങി മരിച്ചു
പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് റിപ്പോർട്ട് ചെയ്തിരുന്നു. പമ്പയാറ്റിലെ തിരുവല്ല കിച്ചേരിവാൽ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവിൽ കടവിൽ നിന്നും നൂറു മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read- Shocking: കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു
ജനുവരി 16ന് പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
