കണ്ണൂർ: ക്ഷേത്ര ദർശനത്തിന് എത്തിയ ആൾ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ പൂവാട്ട്പറമ്പ് കല്ലേരി വീട്ടിൽ കൃഷ്ണദാസാണ് (53) മരിച്ചത്. പുഴയിൽ വീണ സുഹൃത്ത് ഫൈസലിനെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരളശ്ശേരി അമ്പലത്തിൽ ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടയിൽ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. സംഘം സഞ്ചരിച്ച വാഹനം ഓടിച്ചത് ഫൈസൽ ആയിരുന്നു. ചേക്കൂ പാലത്തിന് സമീപം കാളി പുഴക്കടുത്ത് ഭക്ഷണം കഴിക്കാനായി സംഘം വാഹനം നിർത്തി.
പാലത്തിന് അടുത്തുള്ള പാർക്കിന് സമീപത്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഫൈസൽ അപകടത്തിൽ പെട്ടത്. ഫോട്ടോ എടുക്കാൻ മരപ്പലക കൊണ്ട് ഉണ്ടാക്കിയ തടയണക്ക് മുകളിൽ കയറിയതായിരുന്നു.
ഫോട്ടോ എടുക്കുന്നതിനിടയിൽ ഫൈസൽ വഴുതി പുഴയിലേക്ക് വീണു. ഫൈസലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആണ് കൃഷ്ണദാസ് പുഴയിൽ ചുഴിയിൽ പെട്ടത്. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന നാട്ടുകാര ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഫൈസലിനെ പെട്ടെന്നുതന്നെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. പക്ഷെ കൃഷ്ണദാസിന്റെ ജീവൻ രക്ഷിക്കാനായില്ല. പിണറായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.