TRENDING:

അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം

Last Updated:

കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ മതിയെന്നും വയറിളകിയാൽ നാണയം പുറത്തു പോകുമെന്നും ഡോക്ടർമാർ നിർദേശം നല്‍കിയതായും ഇവർ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അബദ്ധത്തിൽ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു. കടുങ്ങല്ലൂരിൽ താമസക്കാരായ രാജു-നന്ദിനി ദമ്പതിമാരുടെ ഏക മകൻ പൃഥ്വിരാജാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല സർക്കാർ ആശുപത്രികളിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
advertisement

കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ ഉടൻ തന്നെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇവിടെ ശിശുരോഗവിദഗ്ധൻ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് കുടുംബം പറയുന്നത്. ഇവിടെയും സമാന കാരണം പറഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ കുട്ടിക്ക് പഴങ്ങളും വെള്ളവും കൊടുത്താൽ മതിയെന്നും വയറിളകിയാൽ നാണയം പുറത്തു പോകുമെന്നും ഡോക്ടർമാർ നിർദേശം നല്‍കിയതായും ഇവർ പറയുന്നു.

തുടർന്ന് വീട്ടിലേക്ക് മടക്കിക്കൊണ്ടു വന്ന കുട്ടിയുടെ നില രാത്രിയോടെ വഷളാവുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.

advertisement

TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]Viral Video| ശക്തമായ പ്രളയത്തിൽ ഒഴുക്കില്‍പ്പെട്ട് കാർ; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ[NEWS]അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍[NEWS]

advertisement

പരാതി ഉയർന്ന സാഹചര്യത്തിൽ പോസ്റ്റുമോർട്ടത്തിന് ശേഷമാകും കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കുക. പോലീസ് സർജന്‍റെ നേതൃത്വത്തിൽ ആകും പോസ്റ്റ് മോർട്ടം എന്നാണ് സൂചന.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയൂവെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം
Open in App
Home
Video
Impact Shorts
Web Stories