TRENDING:

വയനാട്ടിൽ വീണ്ടും കടുവ ഭീതി; വാകേരിയിൽ പശുക്കിടാവിനെ കൊന്നത് കടുവയെന്ന് സൂചന

Last Updated:

ഇന്ന് പുലർച്ചെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെയാണ് കൊന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട് വാകേരിയിൽ വീണ്ടും കടുവ. പശുക്കിടാവിനെ കടിച്ചു കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ വനംവകുപ്പ് പരിശോധന ആരംഭിച്ചു. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെയാണ് കൊന്നത്.
advertisement

വയനാട്ടിൽ ഭീതി പടർത്തിയ നരഭോജി കടുവയെ പിടികൂടിയതിന്റെ പിന്നാലെയാണ് വീണ്ടും കടുവ ആക്രമണം. കർഷകനെ ആക്രമിച്ചു കൊന്ന WWL 45 എന്ന കടുവയെ പത്ത് ദിവസങ്ങൾക്കൊടുവിലാണ് പിടികൂടാനായത്.

വെറുതെയല്ല കാടിറങ്ങുന്നത്! കേരളത്തിലെ കടുവകളുടെ എണ്ണം എത്രയെന്ന് അറിഞ്ഞോ?

ഈ കടുവയെ തൃശ്ശൂർ പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനു തൊട്ടുപിന്നാലെ വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ മറ്റൊരു കടുവ ആക്രമിച്ചു കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വാർത്ത.

advertisement

ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; വയനാട്ടിൽ പിടികൂടിയ കടുവയ്ക്ക് ശസ്ത്രക്രിയ

വയനാട്ടിൽ ഒരുവർഷത്തിനിടെ രണ്ട് മനുഷ്യരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യം മാനന്തവാടി പുതുശേരിയിൽ കർഷകനായ തോമസ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത്തെ ആളാണ് വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ്(36) എന്ന കർഷകൻ. നിരവധി വളർത്തുമൃഗങ്ങളും കടുവയ്ക്ക് ഇരയായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച WWL 45 എന്ന കടുവയ്ക്ക് പുതിയ പേരിട്ടു. രുദ്രന്‍ എന്നാണ് പാര്‍ക്ക് അധികൃതര്‍ കടുവയ്ക്ക് നൽകിയ പേര്. മുഖത്തേറ്റ പരിക്കിന്റെ ശസ്ത്ര കഴിഞ്ഞു. കടുവ ഇപ്പോൾ പൂർണ വിശ്രമത്തിലാണ്. പ്രത്യേക സംഘത്തെ കടുവയെ പരിചരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ വീണ്ടും കടുവ ഭീതി; വാകേരിയിൽ പശുക്കിടാവിനെ കൊന്നത് കടുവയെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories