ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; വയനാട്ടിൽ പിടികൂടിയ കടുവയ്ക്ക് ശസ്ത്രക്രിയ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇതിനിടയിൽ, വയനാട്ടിൽ ഇന്നലേയും കടുവ ആക്രമണമുണ്ടായി. പശുവിനെ ആക്രമിച്ചു കൊന്നു
തൃശ്ശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയത്. 8 സെൻറീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവെന്നാണ് വിലയിരുത്തൽ. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ട്.
ഇതിനാൽ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കും.
വാകേരിയിൽ ഭീതി വിതച്ച കടുവയെ തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനായിരുന്നു തീരുമാനം. മുഖത്തെ പരിക്കിന് ചികിത്സ നൽകിയ ശേഷം ഐസൊലേഷൻ ക്യൂബിക്കിളിലേക്ക് മാറ്റും.
advertisement
18 ന് ഉച്ചയോടെയാണ് വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ WWL 45 കടുവ കുടുങ്ങിയത്. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച കടുവയെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ പുലർച്ചെയാണ് പുത്തൂരിൽ എത്തിച്ചത്. കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണ് ഉള്ളത്. WWL 45 കൂടി എത്തിയതോട എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.
അതിനിടയിൽ, വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. വാകേരിയിൽ നിന്നും തൊട്ടടുത്തുള്ള പ്രദേശത്താണ് വീണ്ടും കടുവാക്രമണമുണ്ടായത്.
advertisement
ഇന്നലെ ഉച്ചയ്ക്ക് മേയാൻ വിട്ട നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ ആക്രമിച്ചു കൊന്നത്. പശുവിന് വെള്ളം കൊടുക്കാൻ വന്ന ബന്ധുവായ വിനോദ് പശുവിനെ ആക്രമിക്കുന്നത് നേരിൽ കണ്ടു. തൊട്ടടുത്ത കാട്ടിലേക്ക് കടുവ ഓടിപ്പോയി. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. വനപാലകർ പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
December 20, 2023 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ; വയനാട്ടിൽ പിടികൂടിയ കടുവയ്ക്ക് ശസ്ത്രക്രിയ