TRENDING:

പതിനഞ്ചുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

Last Updated:

മാ​നേ​ജ​ർ ഷാ​പ്പി​ൽ വെ​ച്ച് ക​ള്ള് വ​യ​റ് നി​റ​യെ കു​ടി​ക്കാ​ൻ ന​ൽ​കി​യെ​ന്ന് പെ​ൺ​കു​ട്ടി പൊ​ലീ​സി​നെ അ​റി​യി​ച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: അബ്കാരി ചട്ടം ലംഘിച്ച് പതിനഞ്ചുകാരിക്ക് കള്ള് നൽകിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷാപ്പ്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- കുട്ടികൾ കളിക്കുന്നതിനിടെ പന്ത് പൊലീസ് വാഹനത്തിൽ തട്ടി, ‘ഫുട്ബോൾ’ കസ്റ്റഡിയിൽ

ഈ മാസം 2ന് തമ്പാന്‍കടവ് കള്ളുഷാപ്പിലായിരുന്നു സംഭവം. ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. മ​ദ്യ​പി​ച്ച പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും സ്നേ​ഹ​തീ​രം ബീ​ച്ചി​ൽ ല​ക്ക് കെ​ട്ട് ഛർ​ദി​ച്ച് അ​വ​ശ​രാ​യി​രു​ന്നു. ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​മെ​ന്ന സ്ഥി​തി​യി​ൽ പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു. മാ​നേ​ജ​ർ ഷാ​പ്പി​ൽ വെ​ച്ച് ക​ള്ള് വ​യ​റ് നി​റ​യെ കു​ടി​ക്കാ​ൻ ന​ൽ​കി​യെ​ന്ന് പെ​ൺ​കു​ട്ടി പൊ​ലീ​സി​നെ അ​റി​യി​ച്ചു.

advertisement

Also Read- പത്തനംതിട്ടയിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് പിന്നാലെ നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ

സംഭവത്തിൽ ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ്‍ സുഹൃത്തിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് അബ്കാരി ചട്ടം അനുസരിച്ച് കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പതിനഞ്ചുകാരിക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories