TRENDING:

ഐഎഎസ് തലത്തില്‍ അഴിച്ചുപണി; ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെ സപ്ലൈകോ എംഡിയായി നിയമിച്ചു

Last Updated:

മദ്യനയവുമായി ബന്ധപ്പെട്ട്​ ടൂറിസം വകുപ്പ്​ യോഗം വിളിച്ചതിൽ ഡയറക്ടർക്ക്​വിയോജിപ്പുണ്ടായിരുന്നതായി വാർത്ത വന്നത്​ വിവാദമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സപ്ലൈകോ സിഎംഡി സ്ഥാനത്ത് പി ബി നൂഹിനെ നിയമിച്ച് സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നൂഹിന്റെ നിയമനം. നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി ബി നൂഹ്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല.
advertisement

ദീർഘാവധിയിലുള്ള നൂഹ്​ ജോലിയിൽ തിരികെ കയറാനിരിക്കെയാണ്​ മാറ്റം. മദ്യനയവുമായി ബന്ധപ്പെട്ട്​ ടൂറിസം വകുപ്പ്​ യോഗം വിളിച്ചതിൽ ഡയറക്ടർക്ക്​വിയോജിപ്പുണ്ടായിരുന്നതായി വാർത്ത വന്നത്​ വിവാദമായിരുന്നു. നൂഹ്​ അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. ഇതോടൊപ്പം കെടിഡിസി എംഡി സ്ഥാനവും ശിഖ വഹിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എറണാകുളം ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല. കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം ഡിയുടെ അധികച്ചുമതലയും നൽകി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐഎഎസ് തലത്തില്‍ അഴിച്ചുപണി; ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെ സപ്ലൈകോ എംഡിയായി നിയമിച്ചു
Open in App
Home
Video
Impact Shorts
Web Stories