TRENDING:

Tourist Bus | 'ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോർ ആക്കരുത്'; മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

Last Updated:

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച്‌ പരാതി നല്‍കാന്‍ ഓരോ ജില്ലയിലും വാട്‌സാപ്പ് നമ്ബറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ടൂറിസ്റ്റ് ബസുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസിലെ അലങ്കാര ലൈറ്റുകളിലും ശബ്ദ സംവിധാനങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കിമാറ്റരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച്‌ പരാതി നല്‍കാന്‍ ഓരോ ജില്ലയിലും വാട്‌സാപ്പ് നമ്ബറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലുണ്ടാ വാഹനാപകടങ്ങൾ കണക്കിലെടുത്താണ് ടൂറിസ്റ്റ് ബസുകൾക്കെതിരെ കോടതി രംഗത്തെത്തിയത്.
tourist_Bus_light
tourist_Bus_light
advertisement

മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ഉച്ചത്തില്‍ മുഴങ്ങുന്ന പാട്ടുകളുമായി ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും വരുത്തുന്ന മാറ്റങൾക്കെതിരെയാണ് ഹൈക്കോടതി ഇടപെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച്‌ പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പരുകള്‍ പ്രസിദ്ധീകരിക്കണം. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

Also Read- ട്രാന്‍സ്ഫോര്‍മറില്‍ ബൈക്ക് കുടുങ്ങിയ അപകടത്തിന് കാരണം മത്സരയോട്ടം; മൂന്ന് ബൈക്കുടമകള്‍ക്കെതിരെ കേസ്

advertisement

സുരക്ഷാ മാനദണ്ഡം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പരാതി നൽകാനുള്ള വാട്‌സാപ്പ് നമ്പരുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബിലുള്ള പ്രമോ വീഡിയോകള്‍ പരിശോധിച്ചും നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞ ജനുവരിയിലടക്കം ഉത്തരവിട്ടിട്ടും നടപ്പാക്കുന്നതിൽ മോട്ടോര്‍ വാഹന വകുപ്പും പൊലീസും വീഴ്ച വരുത്തുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടകരുടെ യാത്രാ സുരക്ഷക്കു വേണ്ടിയുള്ള സേഫ് സോണ്‍ പദ്ധതിയെക്കുറിച്ച്‌ സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍.

advertisement

കാട്ടാന ഇറങ്ങിയാൽ റോഡിലെ ബോർഡ് തെളിയും; പുതിയ സംവിധാനവുമായി വനംവകുപ്പ്

കാട്ടാനയുടെ ആക്രമണം പതിവായ തുമ്പൂർമുഴി മേഖലയിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് വനംവകുപ്പ്. വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകലിൽനിന്നുള്ള സിഗ്നൽ അടിസ്ഥാനമാക്കി റോഡിലെ മുന്നറിയിപ്പ് ബോർഡ് തെളിയുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്.

വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ക്യാമറകളുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ദൃശ്യം സെർവറിലേക്ക് അയച്ചുനൽകും. ഇവിടെ നിന്ന് വിവരം കൺട്രോൾറൂമിലെ മൊബൈൽ നമ്പരുകളിൽ അറിയിക്കും. അതിനൊപ്പം ആർട്ടിഫിഷ്യൽ എലിഫന്‍റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിലെ എൽഇഡി ബോർഡുകൾ ഓൺ ആകും. ആനയുടെ സാനിദ്ധ്യം എന്നെഴുതിയ ബോർഡിലെ ചുവന്ന ലൈറ്റുകൾ തെളിയും. ആനകൾ ഇല്ലാത്തപ്പോൾ ഈ ബോർഡ് അണഞ്ഞുകിടക്കും.

advertisement

ഏതായാലും പുതിയ സംവിധാനം വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനാതിർത്തിയിലെ റോഡുകളിൽ ഈ സംവിധാനം കൂടുതലായി ഏർപ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എ ഐ സംവിധാനത്തിലൂടെ രാത്രിയിലും പകലും പ്രവർത്തിക്കുന്ന തെർമൽ ഡിറ്റക്ഷൻ ക്യാമറ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ക്യാമറയുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ചിത്രം വിശകലനം ചെയ്ത രൂപവും വലുപ്പവും വിലയിരുത്തി ആനയാണെന്ന് ഉറപ്പിക്കുകയും സെർവറിലേക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യും. ഈ മേഖലയിൽനിന്ന് ആന പിൻവാങ്ങുന്നതോടെ മാത്രമെ, മുന്നറിയിപ്പ് സംവിധാനം നിലയ്ക്കുകയുള്ളു. കാമറകൾക്കും സെർവറിനും എൽഇഡി ബോർഡിനും മറ്റ് ഉപകരണങ്ങൾക്കുമായി രണ്ടു ലക്ഷം രൂപയോളം ചെലവുണ്ട്. കൊച്ചിയിലെ ഇൻവെൻഡോയ് ടെക്നോളജീസ് എന്ന കമ്പനിയാണ് വനംവകുപ്പിനുവേണ്ടി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ അധിഷ്ഠിതമായ ആന മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Tourist Bus | 'ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോർ ആക്കരുത്'; മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories