ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനിൽ നിന്ന് അന്വേഷണം മുകളിലേക്ക് പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് കഴിഞ്ഞുവെന്നു ഷാജി പറഞ്ഞു.
advertisement
ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് സിപിഎം നേതാക്കൾ ചന്ദ്രശേഖരനുമായി ചർച്ച നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നു. ഈ വെളിപ്പെടുത്തിലിലൂടെ തനിക്ക് എന്തു സംഭവിക്കുമെന്നുള്ള നല്ല ബോധ്യത്തോടെയാണ് പറയുന്നതെന്നും ഊരാളുങ്കൽ ഒരു ചെറിയ മീനല്ലെന്നും ഷാജി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Dec 11, 2023 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോ എന്ന ഭയം': കെ.എം. ഷാജി
