വെണ്ടുരുത്തി-തേവര റൂട്ടില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനം പ്രമാണിച്ച് എറണാകുളം റൂറല്‍ ജില്ലയിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 24 ന് വൈകീട്ട് 4:30 മുതൽ ദേശീയ പാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. 25 ന് രാവിലെ 9 മുതൽ പകൽ 11 വരെയും ഈ മേഖലയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
Also Read-പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം കൂട്ടി
advertisement
വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 2060 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ കയ്യില്‍ മൊബൈൽ ഫോണുകൾ മാത്രമേ അനുവദിക്കൂ.
അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.