ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ട്രെയിലറിൽ ഉണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകൾ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രെയിലറിന്റെ ഡ്രൈവര്‍ അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നത് ഗതാഗത തടസത്തിന് കാരണമായി.
Also Read-തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി ഹൈദരാബാദിൽ റെസ്റ്ററന്‍റാകും
എയർബസ് എ 320 വിമാനം 30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് വിമാനം സ്വന്തമാക്കി.
advertisement
Also Read-മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണൻ ഷൊർണൂർ കുഴഞ്ഞു വീണു മരിച്ചു
ഇത് യി രൂപമാറ്റം നടത്താനാണ് ജോഗിന്ദർ സിങ്ങിന്റെ പദ്ധതി. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരന്നു. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.