TRENDING:

'കർണാടകയിൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമെന്ന് പറഞ്ഞ് രാഹുൽ ​ഗാന്ധി പോയി, അവർ നഷ്ടത്തിലാ': ഗണേഷ് കുമാർ

Last Updated:

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയെന്ന രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി.​ഗണേഷ്കുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയെന്ന രാഹുൽ ​ഗാന്ധിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി.​ഗണേഷ്കുമാർ. വഴിയിൽക്കൂടെ പോകുന്നവർ പറയുന്നത് പോലെ ചെയ്താൽ ജീവനക്കാർക്ക് രണ്ടാം മാസം ശമ്പളം കൊടുക്കാനാകില്ലെന്നും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നതെന്നും ​ഗണേഷ് കുമാർ പറഞ്ഞു.
News18
News18
advertisement

കർണാകടയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന് പറഞ്ഞ് രാഹുൽ ​ഗാന്ധി ‍പോയി. ഇപ്പോൾ കർണാടക ട്രാൻസ്പോർട്ട് കടുത്ത നഷ്ടത്തിലാണ്. ഇവിടുത്തെ സ്ഥിതി എനിക്ക് അറിയാവുന്നത് പോലെ അവർക്ക് അറിയില്ലല്ലോ.

കെഎസ്ആർടിസി ദൈനംദിനമുള്ള വരുമാന നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ വരവ് നേടാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. കെഎസ്ആർടിസിക്ക് ധാരാളം കടങ്ങളും പല ബാധ്യതകളും പല സ്ഥലത്തായിട്ടുണ്ട്. പെൻഷനായവർക്ക് പണം കൊടുക്കാനുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞങ്ങൾ തെരഞ്ഞെടുപ്പിന് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് ‌വാങ്ങുന്നെന്ന് പറയുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 500 രൂപയായിരുന്ന പെൻഷൻ 600 ആയി വർദ്ധിപ്പിച്ചു. 18 മാസവും ഈ തുക കൈമാറിയില്ല. ഇത് വർദ്ധിപ്പിച്ചത് ഒന്നും രണ്ടും പിണറായി സർക്കാരാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കർണാടകയിൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമെന്ന് പറഞ്ഞ് രാഹുൽ ​ഗാന്ധി പോയി, അവർ നഷ്ടത്തിലാ': ഗണേഷ് കുമാർ
Open in App
Home
Video
Impact Shorts
Web Stories