TRENDING:

ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി ദേവസ്വം ബോർഡിൽ ഭിന്നത. ദേവസ്വം കമ്മീഷണർക്കെതിരെ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ രംഗത്തെത്തി. കമ്മീഷണർ പുറത്തിറക്കിയെന്ന് പറയുന്ന സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് ബോർഡ് പ്രസിഡന്‍റ് പറയുന്നത്. ബോർഡിനോട് ആലോചിക്കാതെയാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്ന് ദേവസ്വം പ്രസിഡന്‍റും അംഗങ്ങളും പറയുന്നു. ഇക്കാര്യം ഇന്ന് ദേവസ്വം മന്ത്രിയെ ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ അറിയിച്ചു. ഇതേത്തുടർന്ന് മന്ത്രി ഇടപെട്ട് ദേവസ്വം കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായാണ് അറിയുന്നത്.
advertisement

ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല

സന്നിധാനത്ത് ഡ്യൂട്ടിക്ക് വനിതാജീവനക്കാർ എത്തും; ദേവസ്വം ബോർഡ് സർക്കുലർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്ത്രീപ്രവേശത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചു ദേവസ്വം കമ്മീഷണർ സർക്കുലർ ഇറക്കുകയും മാധ്യമങ്ങളോട് പ്രതികരിച്ചതിനു എതിരെയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് ദേവസ്വം കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലം-മകരവിളക്ക്, മാസ പൂജ സമയങ്ങളിൽ പമ്പയിൽ ഉൾപ്പടെ സ്ത്രീ ജീവനക്കാരെ വിന്യസിക്കണമെന്ന് പറഞ്ഞാണ് സർക്കുലർ ഇറക്കിയത്. പമ്പയിൽ പരസ്യപ്രതികരണം നടത്തിയ കമ്മീഷണറുടെ നടപടിയിൽ ദേവസ്വം പ്രസിഡന്‍റ് അതൃപ്തി രേഖപ്പെടുത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിദേവസ്വം ബോർഡിൽ ഭിന്നത