സന്നിധാനത്ത് ഡ്യൂട്ടിക്ക് വനിതാജീവനക്കാർ എത്തും; ദേവസ്വം ബോർഡ് സർക്കുലർ

Last Updated:
കോട്ടയം: ശബരിമല മണ്ഡലം - മകരവിളക്ക്, മാസപൂജകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സന്നിധാനത്ത് വനിതാജീവനക്കാർ ഡ്യൂട്ടിക്കായി എത്തും. ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ശബരിമല ദേവസ്വം മണ്ഡലം - മകരവിളക്ക്, മാസപൂജകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് എംപ്ലോയ്മെന്‍റ് വിഭാഗം സ്ത്രീ ജീവനക്കാരെ കൂടി സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതാണെന്ന് സർക്കുലർ പറയുന്നു.'
തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി, വിജിലൻസ് ആൻഡ് സെക്യൂരിറ്റി സൂപ്രണ്ട് ഓഫ് പൊലീസ്, ചീഫ് എഞ്ചിനിയർ (ജനറൽ), അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണർ തുടങ്ങിയവർക്കെല്ലാം കത്ത് അയച്ചിട്ടുണ്ട്.
ദേവസ്വം കമ്മീഷണറുടെ ഒപ്പോടു കൂടി വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്നിധാനത്ത് ഡ്യൂട്ടിക്ക് വനിതാജീവനക്കാർ എത്തും; ദേവസ്വം ബോർഡ് സർക്കുലർ
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement