കയ്യിൽ വെറും 500 മില്ലി ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭക്ഷണമോ ഫോൺ റേഞ്ചോ ഉണ്ടായിരുന്നില്ലെന്നും ശരണ്യ പറഞ്ഞു. രാത്രി 6:45 വരെ കാട്ടിലൂടെ നടന്നു. സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോൺ ഓഫായി. രാത്രി കനത്ത മഴ പെയ്തതിനാൽ വസ്ത്രങ്ങളെല്ലാം നനഞ്ഞു.രാത്രി ഉറങ്ങാന്‍ പറ്റിയില്ലെന്നും ആന ഇറങ്ങാൻ സാധ്യതയുള്ള സ്ഥമായിരുന്നെന്നും ശരണ്യ കൂട്ടിച്ചേർത്തു.
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്. വനംവകുപ്പിന്റെ അനുമതിയോടെ എത്തിയ സംഘത്തിലായിരുന്നു ശരണ്യ ഉണ്ടായിരുന്നത്. കാണാതായ വിവരം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള തിരച്ചിലായിരുന്നു വനംവകുപ്പും പോലീസും നടത്തിയത്.
advertisement
ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടക വനം-ആഭ്യന്തര മന്ത്രിമാരുമായി സംസാരിച്ച് തിരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ശരണ്യയെ കണ്ടെത്താനായത്.
