മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ 1925 ഉദ്യോഗാർഥികളാണ് തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍, 1245 ഉദ്യോഗാർഥികള്‍ മേളയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുളള 29 സംരംഭകര്‍ തൊഴില്‍ദായകരായി തൊഴില്‍മേളയുടെ ഭാഗമായി. 940 ഉദ്യോഗാർഥികള്‍ മേളയുടെ ഗുണഭോക്താക്കളായി.
ഇതില്‍, 295 ഉദ്യോഗാർഥികള്‍ക്ക് ഇന്ന് തൊഴില്‍ ലഭിച്ചു. ഇതിനുപുറമേ 333 ഉദ്യോഗാർഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ നല്‍കും. 312 ഉദ്യോഗാർഥികളെ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിന് തിരഞ്ഞെടുത്തിട്ടുണ്ട്.
advertisement
ഈ ഉദ്യോഗാർഥികള്‍ക്ക് ബാച്ചുകളായി പരിശീലനം നല്‍കും. കുടുംബശ്രീ, എംപ്ലോയ്മെന്‍റ്, ITDP, ICDS, ആരോഗ്യം, റവന്യൂ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ പൊതുമേഖലാ സംരംഭകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം നിലമ്പൂരില്‍ തൊഴില്‍മേള ഒരുക്കിയത്.
