advertisement

ഇ-വേസ്റ്റ് എന്ന പേരിൽ ഇറക്കുമതി ചെയ്ത ഫോട്ടോസ്റ്റാറ്റ് മെഷീൻ തടഞ്ഞു വെച്ചു; കസ്റ്റംസിന് 1.82 കോടി രൂപ പിഴ

Last Updated:

സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്‍റെ തൃപ്പൂണിത്തുറ പേട്ടയിലുള്ള കണ്ടെയ്നർ ഫെയർ സ്റ്റേഷനിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

കൊച്ചി: നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ചരിത്രത്തിൽ ആദ്യമായി പിഴ അടച്ചു. നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് കസ്റ്റംസ് പിഴ അടയ്ക്കാൻ തയ്യാറായത്. 2016ൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്ത മൂവായിരത്തോളം ഫോട്ടോസ്റ്റാറ്റ് മെഷീനാണ് ഇ-വേസ്റ്റാണെന്ന് ആരോപിച്ച് കസ്റ്റംസ് തടഞ്ഞു വെച്ചത്.
സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്‍റെ തൃപ്പൂണിത്തുറ പേട്ടയിലുള്ള കണ്ടെയ്നർ ഫെയർ സ്റ്റേഷനിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ ഇറക്കുമതി ചെയ്ത അതുൽ ആട്ടോമേഷൻ കസ്റ്റംസിന്‍റെ നടപടിക്കെതിരെ കസ്റ്റംസ് ട്രൈബ്യൂണലിൽ പരാതി നൽകി. ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങൾ വിട്ടു നൽകാനുള്ള ഉത്തരവിനെതിരെ കസ്റ്റംസ് പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ പോയി.
എല്ലാ കോടതികളും ഇത് ഇ-വേസ്റ്റ് അല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് വെയർ ഹൗസിംഗ് കോർപ്പറേഷൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോർപറേഷന് ഉണ്ടായ നഷ്ടം പിഴയായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കസ്റ്റംസ് ഇത് അടയ്ക്കാൻ തയ്യാറായില്ല.
advertisement
തുടർന്ന്, കോടതിയലക്ഷ്യത്തിന് വെയർ ഹൗസിംഗ് കോർപ്പറേഷൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 1.82 കോടി രൂപ അടയ്ക്കാൻ തയ്യാറായത്. ഇറക്കുമതി ചെയ്ത അഖിൽ ആട്ടോമേഷനും ഇടനിലക്കാരനും നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇ-വേസ്റ്റ് എന്ന പേരിൽ ഇറക്കുമതി ചെയ്ത ഫോട്ടോസ്റ്റാറ്റ് മെഷീൻ തടഞ്ഞു വെച്ചു; കസ്റ്റംസിന് 1.82 കോടി രൂപ പിഴ
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement