എടക്കര തരിപ്പപൊട്ടി കോളനിയിലെ യുവാവിനാണ് പരിക്കേറ്റത്. തേൻ എടുക്കുന്നതിനിടയിൽ ആദിവാസിക്ക് നേരെ കരടി ആക്രമണം നടത്തുകയായിരുന്നു.
Also Read- സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മരണം മൂന്നായി
നിലമ്പൂർ പോത്തുകൽ മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ വെളുത്തക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വലതുകാലിന്റെ തുടയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
advertisement
ഇന്നലെ രാത്രിയാണ് സംഭവം. വെളുത്ത മരത്തിൽ നിന്നും തേൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടുവള്ളിയിൽ പിടിച്ചു മരത്തിനു മുകളിലേക്ക് കയറിയാണ് കരടിയിൽ നിന്നും രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
May 19, 2023 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്