കൊല്ലം: കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
Also Read- കോട്ടയത്ത് ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരുമരണം; പ്രതിഷേധവുമായി നാട്ടുകാർ
ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
ഇതിനിടെ, കോട്ടയം കണമല ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാൾ മരിച്ചു. ചാക്കോച്ചൻ പുറത്തേൽ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമസ് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kollam, Wild Buffalo