കെ.എസ്.ഇ.ബി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ
1. നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.
2. മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിംഗ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിംഗിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബിൽ ചെയ്യുക.
3. കഴിയുന്നതും ഇ-പെയ്മെന്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
4. നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികൾ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.
advertisement
TRENDING:Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ? [NEWS]Triple LockDown in Thiruvananthapuram | ട്രിപ്പിള്‍ ലോക്ഡൗൺ പരിധിയിൽനിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ [NEWS]Alto, Kwid and S-Presso: കാർ വാങ്ങുന്നോ? ഇതാ നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറു കാറുകൾ [PHOTOS]
തിരുവനന്തപുരത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 27 പുതിയ കോവിഡ് കേസുകളിൽ 22 എണ്ണം സമ്പർക്കത്തിലൂടെയാണ്. പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.