Triple LockDown in Thiruvananthapuram | ട്രിപ്പിള്‍ ലോക്ഡൗൺ പരിധിയിൽനിന്ന് ഒഴിവാക്കിയ സേവനങ്ങള്‍
- Published by:Anuraj GR
- news18-malayalam
Last Updated:
താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കോവിഡ് -19 വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതലാണ് തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിലാകുക.
താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Also Read- Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി
എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും
advertisement
Also Read- Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ?
മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍
ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും
ചരക്കുവാഹനങ്ങളുടെ യാത്ര
അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം
Also Read- Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല
വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം
പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍
advertisement
ജല വിതരണം
വൈദ്യുതി
ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
തിരുവനന്തപുരത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 27 പുതിയ കോവിഡ് കേസുകളിൽ 22 എണ്ണം സമ്പർക്കത്തിലൂടെയാണ്. പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
advertisement
ഇന്നു രോഗം സ്ഥിരീകരിച്ചതിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2020 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | ട്രിപ്പിള്‍ ലോക്ഡൗൺ പരിധിയിൽനിന്ന് ഒഴിവാക്കിയ സേവനങ്ങള്‍