Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ?

Last Updated:

ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യും

തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കോവിഡ് -19 രോഗബാധ രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിലാകും. തിരുവനന്തപുരത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 27 പുതിയ കോവിഡ് കേസുകളിൽ 22 എണ്ണം സമ്പർക്കത്തിലൂടെയാണ്.
ട്രിപ്പിൾ ലോക്ക്ഡൗൺ എന്താണ്?
രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് നടപ്പാക്കുന്ന കർശന നിയന്ത്രണമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും.
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല. ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്യാവുന്നതാണ്.
advertisement
1. ആരും നഗരത്തിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ആരും പുറത്തുപോയില്ലെന്നും ഉറപ്പാക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ സമ്പൂർണമായി അടച്ചിടുക എന്നതാണ് ആദ്യപടി.
2. COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളിലായിരിക്കും (സ്ഥലങ്ങളിൽ) രണ്ടാമത്തെ അടച്ചിടൽ. കാരണം, രോഗബാധിതരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങളുടെ സാന്നിധ്യം കാരണം ഈ സ്ഥലങ്ങളിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
advertisement
3. മൂന്നാമത്തെ അടച്ചിടൽ രോഗബാധിതരുടെ വീടുകളിൽ ആയിരിക്കും. കാരണം, രോഗബാധിതരും അവരുടെ സമ്പർക്കവും അവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരുമെന്ന് ഉറപ്പാക്കും. കമ്മ്യൂണിറ്റി വ്യാപനം പരിശോധിക്കുന്നതിൽ ഇത് നിർണായകമാണ്.
കേരളത്തിൽ മുമ്പ് എവിടെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്?
155 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കാസർഗോഡ് ഏപ്രിൽ 10ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.
advertisement
ട്രിപ്പിൾ ലോക്ക്ഡൗൺ കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനും രോഗവ്യാപനം തോത് വിലയിരുത്താനും സഹായകരമാകും.
കാസർഗോഡ് പോലീസ് ട്രിപ്പിൾ ലോക്ക്ഡൗൺ എങ്ങനെയാണ് നടപ്പാക്കിയത്?
കാസർഗോഡ് പോലീസ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, കാർ യാത്രക്കാരുടെ എണ്ണം വെറും രണ്ടായി പരിമിതപ്പെടുത്തി, അടിയന്തര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകരുതെന്ന് ആളുകളോട് കർശനമായി ആവശ്യപ്പെട്ടു.
advertisement
ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ ഭക്ഷണവും മരുന്നും സൌജന്യമായി വിതരണം ചെയ്യുന്നത് പോലീസ് ഉറപ്പാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ?
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement