രാവിലെയാണ് ഫോൺ വന്നത് കമലേശ്വരത്തെ വീട്ടിൽ പാമ്പ് കയറി. വീട്ടുടമ ഹോം ക്വാറന്റൈനിലാണ്. വേറെ ആരുമില്ല.. പൂജപ്പുര പഞ്ചകർമ്മ കേന്ദ്രത്തിലെ ജീവനക്കാരനേയും കൂട്ടി കൗൺസിലർ പാമ്പിനെ പിടിക്കാനിറങ്ങി. വീട്ടിലെത്തിയപ്പോൾ പരാതിക്കാരൻ കൈയിലൊരു വടിയുമായി കട്ടിലിന്റെ മുകളിൽ ഇരിപ്പാണ്. പാമ്പ് അടുക്കളയിൽ ആണത്രേ.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
advertisement
[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്; 32 പേർക്ക് രോഗമുക്തി
[NEWS]മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]
പിന്നെ 'ഓപറേഷൻ പാമ്പ്'. ഫ്രിഡ്ജിനടിയിൽ ഇരുന്ന പാമ്പിനെ കൈയോടെ പൊക്കി. പാമ്പ് ചേരയായി. ചേരയെങ്കിൽ ചേര. അതുമായി കൗൺസിലറും സംഘവും മടങ്ങി. ആശ്വാസത്തോടെ ഗൃഹനാഥൻ കട്ടിലിൽ നിന്ന് നിലത്തിറങ്ങി.