കോവിഡ് കാലത്ത് അവശ്യവസ്തുക്കളായ മാസ്ക്കിന്റേയും സാനിട്ടൈസറിന്റേയും പേരിൽ വരെ തട്ടിപ്പ്. സൈനികൻ എന്ന് സ്വയം പരിചയപ്പെടുത്തി മെഡിക്കൽ ഷോപ്പ് ഉടമകളെ ഫോൺ വിളിച്ചാണ് തട്ടിപ്പിന്റെ തുടക്കം.
സൈനികർക്കും, നേവിയിലേയും എയർപോർട്ടിലേയും ഉദ്യോഗസ്ഥർക്കും വൻതോതിൽ സാനിറ്റൈസറും മാസ്കും ആവശ്യമുണ്ടെന്നും പൊതുവിപണിയിൽ ആവശ്യത്തിന് ലഭിക്കാത്തതിനാലാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതെന്നും ബോധ്യപ്പെടുത്തും.
അക്കൗണ്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ലെന്നും ക്യു ആർ കോഡ് അയച്ചു തരാം അത് സ്കാൻ ചെയ്യണമെന്നുമാകും അടുത്ത ആവശ്യം. ഇത് സ്കാൻ ചെയ്യാൻ ശ്രമിക്കുന്നതോടെ ബാങ്കിലെ പണം തട്ടിപ്പുകാരുടെ കൈകളിലെത്തും.
ഇടപ്പള്ളിയിലെ മെഡിക്കൽ സ്റ്റോർ ഉടമയിൽ നിന്നും 49,000 രൂപയാണ് തട്ടിയെടുക്കാനാണ് കഴിഞ്ഞ ദിവസം ശ്രമം നടന്നത്. തട്ടിപ്പിന് ഇരയായ പലരും നാണക്കേട് മൂലം ഇക്കാര്യം പുറത്ത് പറയാൻ മടിക്കുകയാണ്. സൈബർ സെല്ലിനും പൊലീസ് സ്റ്റേഷനുകളിലും മെഡിക്കൽ ഷോപ്പ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്. സൈബർ സെൽ അന്വേഷണം തുടങ്ങി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.