ആലപ്പുഴ ബൈപ്പാസിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഫേസ്ബുക്കിൽ പ്രതിഭ എം എൽ എ കുറിച്ച വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'ഇടതുപക്ഷ സർക്കാർ നാളെ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസ്' - എന്ന് കുറിച്ചാണ് പ്രതിഭ എം എൽ എ ആലപ്പുഴ ബൈപ്പാസിന്റെ ചിത്രം പങ്കുവച്ചത്.
എന്നാൽ, കമന്റ് ബോക്സിൽ നിറയെ വിമർശനങ്ങളാണ്. 'പിന്നെ എന്തിനാ നിതിൻ ഗഡ്ഗരിയെ കൊണ്ടു വരുന്നത്' എന്നായിരുന്നു ഒരു ചോദ്യം. അങ്ങനെ പറയരുതെന്ന് ആയിരുന്നു എം എൽ എയോട് മറ്റൊരാൾ അഭ്യർത്ഥിച്ചത്. 'അങ്ങനെ പറയല്ലേ.... കേന്ദ്രത്തിന്റെ പകുതി പണവും പിന്നെ സഹകരണവും.. കുടെ ഉണ്ടായിരുന്നു.. ഇല്ലങ്കിൽ 40 വർഷത്തെ കാത്തിരിപ്പ് ഒരു 70 വർഷം കൂടി കഴിഞ്ഞാലും 4 തൂണ് പോലും തീരില്ല...' - എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.
advertisement
You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
ഇതാണ് സഖാക്കളുടെ അവസ്ഥയെന്ന് ഒരാൾ പറഞ്ഞപ്പോൾ ഒരു മനസുഖം അല്ലേയെന്ന് ആയിരുന്നു മറ്റൊരാളുടെ ചോദ്യം. ആലപ്പുഴ ബൈപ്പാസിനു വേണ്ടി യത്നിച്ചവർ ആരെന്നും എങ്ങനെയാണ് ബൈപ്പാസ് പൂർത്തിയായതെന്നും കേന്ദ്രത്തിന്റെ പങ്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
അതേസമയം, ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് കഴിഞ്ഞദിവസം വന്നിരുന്നു. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമന്‍, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാല്‍ എന്നിവരെയാണ് പുതുതായി പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം നിര്‍ദേശിച്ച തിരുത്തലുകള്‍ കേന്ദ്ര സർക്കാർ വരുത്തിയതായി മന്ത്രി ജി. സുധാകരന്‍ ആണ് അറിയിച്ചത്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിൽ മന്ത്രിമാരേയും എം.പിമാരേയും നേരത്തെ ഒഴിവാക്കിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. മന്ത്രിമാരെയും എം.പിമാരെയും ഒഴിവാക്കിയ പട്ടികയിൽ കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ഉൾപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചത്.
ജില്ലയില്‍ നിന്നുളള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവരെ ചടങ്ങളില്‍ ഉള്‍ക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫിനെയും രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.