മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ

Last Updated:

സർവേയുടെ ഭാഗമായി 25നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കി. 12% പേർക്ക് പ്രമേഹം, രക്താതിമർദ്ദം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവപോലുള്ള ഒറ്റ അല്ലെങ്കിൽ കൊമോർബിഡിറ്റികൾ ഉണ്ടായിരുന്നു.

ഹൈദരാബാദ്: സ്ത്രീകൾക്കായി ഒരു വലിയ മാറ്റത്തിന് ഹൈദരാബാദിലുള്ള ഒരു മോസ്ക്. ഹൈദരാബാദ് രാജേന്ദ്ര നഗറിലുള്ള ഒരു മോസ്ക് ആണ് ജിംനേഷ്യത്തോടു കൂടി സ്ത്രീകൾക്കായി വെൽനസ് സെന്റർ ആരംഭിച്ചത്. സമീപത്തെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്കായാണ് ജിം ആരംഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തെലങ്കാന സംസ്ഥാനത്ത് ഒരു മോസ്ക് സ്ത്രീകൾക്കായി ഒരു പരിശീലകനോടു കൂടി ജിം ആരംഭിച്ചിരിക്കുന്നത്.
വെറുതെ ഒരു തമാശയക്ക് തുടങ്ങിയതല്ല ഈ ജിം. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജിം ആരംഭിച്ചിരിക്കുന്നത്. ചേരി പ്രദേശത്ത് ജീവിക്കുന്നത് കൊണ്ട് സ്ത്രീകൾക്ക് നിരവധി ആരോഗ്യപരമായ പ്രശ്നങ്ങൾ വരാം. അതിനെ മറികടന്ന് അവർക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നത് ലക്ഷ്യം വച്ചാണ് ജിം ആരംഭിച്ചിരിക്കുന്നത്.
വനിതകൾക്കായി ഒരു വനിത ജിം പരിശീലക തന്നെയാണ് ഉള്ളത്. ദിവസവും രണ്ട് നേരമാണ് സ്ത്രീകൾക്കായുള്ള ജിം തുറക്കുന്നത്. ഫിസിക്കൽ എക്സർസൈസിന് ഒരു പരിശീലകയുള്ളത് കൂടാതെ ഹെൽത്ത് കൗൺസിലേഴ്സും ഫിസിഷ്യനും ജിമ്മിന്റെ ഭാഗമാണ്.
advertisement
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
യു എസ് ആസ്ഥാനമായുള്ള എൻ ജി ഒ ആയ സീഡ് ആണ് ഇതിന് ആവശ്യമായ ഫണ്ടും കാര്യങ്ങളും ചെയ്യുന്നത്. രാജേന്ദ്രനഗറിലെ വാദി ഇ മഹ്മൂദിൽ മസ്ജിദ് - ഇ - മുസ്തഫയിലാണ് ജിം ആരംഭിച്ചിരിക്കുന്നത്. മസ്ജിദിന്റെ സമീപത്തുള്ള ചേരി പ്രദേശത്ത് ഒരു സർവേ നടത്തിയിരുന്നു. ഈ സർവേയിൽ ഇവിടുത്തെ 52 ശതമാനം സ്ത്രീകളും കാർഡിയോമെറ്റബോളിക് സിൻഡ്രോം ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.
advertisement
സർവേയുടെ ഭാഗമായി 25നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കി. 12% പേർക്ക് പ്രമേഹം, രക്താതിമർദ്ദം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവപോലുള്ള ഒറ്റ അല്ലെങ്കിൽ കൊമോർബിഡിറ്റികൾ ഉണ്ടായിരുന്നു. എല്ലാ സ്ത്രീകൾക്കും (20-49 വയസും അതിനുമുകളിലും) 25 ൽ കൂടുതൽ (അമിതവണ്ണം) ഒരു ബി‌എം‌ഐ ഉണ്ടായിരുന്നു.
advertisement
52% സ്ത്രീകൾക്ക് ഉയർന്ന ഹിപ്-അരക്കെട്ട് അനുപാതം 0.8 ൽ കൂടുതലാണ്, ഇത് സ്ത്രീകളെ കാർഡിയോമെറ്റബോളിക് സിൻഡ്രോം വരാനുള്ള സാധ്യതയുണ്ടാക്കുന്നു, ഇത് ഇൻസുലിൻ പ്രതിരോധം, സഹിഷ്ണുത, ഡി-ക്രമീകരിച്ച ലിപിഡുകൾ എന്നിവ പോലുള്ള അപര്യാപ്തതകളുടെ ഒരു കൂട്ടമായി വർഗ്ഗീകരിച്ചിരിക്കുന്നു. പ്രമേഹം, രക്താതിമർദ്ദം, ഹൃദയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത.
മലയാളം വാർത്തകൾ/ വാർത്ത/India/
മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement