ട്വന്റി 20യുടെ ലൈറ്റണയ്ക്കൽ പ്രതിഷേധ സമരത്തെ തുടർന്നാണ് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരെത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
advertisement
Also Read- മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി
ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധത്തിൽ ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് സിപിഎം പ്രവർത്തകർ എത്തിയതെന്ന് പോലീസിന്റെ റിപ്പോർട്ട്. ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീൻ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേർന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീർ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read- Mysterious death | ഭർതൃ വീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍
എന്നാൽ, മർദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വീടുകളിൽ ലൈറ്റ് നിർബന്ധപൂർവ്വം അണയ്ക്കാൻ ദീപു ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു